റിമി ടോമി- സ്റ്റീഫന്‍ ദേവസി ഷോ ഏപ്രില്‍ 26-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26-ന് വൈകുന്നേരം 6.30-ന് ഷിക്കാഗോയിലുള്ള ഗേറ്റ് വേ തീയേറ്ററില്‍ അരങ്ങേറുന്ന ‘സോളിഡ് ഫ്യൂഷന്‍ റ്റെംപ്‌റ്റേഷന്‍’ എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 26-ന് വൈകുന്നേരം കൃത്യം 6.30-നു തന്നെ പരിപാടികള്‍ ആരംഭിക്കും.

Loading...

തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക റിമി ടോമി, വിരലുകളാല്‍ മാന്ത്രികസംഗീതം ഉണര്‍ത്തുന്ന സ്റ്റീഫന്‍ ദേവസി എന്നിവരോടൊപ്പം പ്രശസ്തരായ പിന്നണിഗായകര്‍ നയിക്കുന്ന ഈ സംഗീതസായാഹ്‌നം ഷിക്കാഗോ നിവാസികള്‍ക്ക് പുതിയ ഒരു അനുഭവമായിരിക്കും.

മയാമി, ഹൂസ്റ്റന്‍ എന്നീ സ്ഥലങ്ങളില്‍ സോള്‍ഡ് ഔട്ട് ഷോ ആയി വന്‍വിജയം നേടിയ സംഗീതനിശ ആസ്വദിക്കാന്‍ ഏവരേയും സംഘാടര്‍ സാദരം ക്ഷണിക്കുന്നു. ടിക്കറ്റുകള്‍ വേഗം വിറ്റുതീരുന്നതിനാല്‍ ഇനിയും ടിക്കറ്റ് കിട്ടാത്തവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക

ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ (847 370 4330), രാജന്‍ തോമസ് (630 808 6165), മാമ്മന്‍ കുരുവിള (630 718 1077), റെജിമോന്‍ ജേക്കബ് (847 877 6898).