വീട്ടമ്മയായിരിക്കുന്നവരുടെ ദാമ്പത്യമാണ് വിജയിക്കുകയുള്ളു എന്ന് റിമി ടോമി

ഗായിക റിമി ടോമി വിവഹമോചിതയാവുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. റിമിയും റോയ്‌സും പരസ്പര സമ്മത പ്രകാരമാണ് പിരിയുന്നത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നത് റിമിയുടെ തന്നെ വാക്കുകളാണ്. ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയാണ് റിമിയെ കൂടുതല്‍ ജനപ്രിയ ആക്കിയത്. ആ പരിപാടിയില്‍ പങ്കെടുത്ത ഒരു താരത്തിനോട് ദാമ്പത്യ വിജയത്തിന്റെ അവിഭാജ്യ ഘടകത്തെ പറ്റി റിമി മനസ് തുറന്നിരുന്നു.

ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെടുത്തു നോക്കിയാല്‍ 90 ശതമാനവും നല്ല വീട്ടമ്മയായിരിക്കുന്നവരുടെ ആയിരിക്കുമെന്നു റിമി ടോമി അന്ന് പറഞ്ഞത് . ഒന്നും ഒന്നും മൂന്നിന്റെ 10-ാം എപ്പിസോഡില്‍ പ്രശസ്ത സീരിയല്‍ താരങ്ങളായ വിവേക് ഗോപനും റോണ്‍സണ്‍ വിന്‍സെന്റുമാണ് അതിഥികളായി എത്തിയപ്പോളാണ് റിമി ഇങ്ങനെ പറഞ്ഞു .

Loading...

വിവേക് എവിടെയും കുടുംബത്തെക്കുറിച്ച് പറയുന്നില്ലെന്നു പരാതിയുണ്ടെന്നും അതുകൊണ്ടുതന്നെ പലര്‍ക്കും വിവേക് വിവാഹിതാനാണോ എന്നറിയില്ലെന്നും റിമി പറഞ്ഞു. ഭാര്യ ഇതു പോലെ നടിയാണോ, മിസ് ഇന്ത്യയാണോ അങ്ങനെ എന്തോ കേട്ടിട്ടുണ്ടെന്നു റിമി പറഞ്ഞു. അങ്ങനെയൊക്കെ ആകണമെന്നാണ് ഏതൊരു പുരുഷനെപ്പോലെ താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്നും എന്നാല്‍ തന്റെ ഭാര്യ ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും വിവേക് പറഞ്ഞു. ഇതിനു മറുപടിയായാണ് ജീവിതകാലം മുഴവന്‍ നിലനില്‍ക്കുന്ന ഏതൊരു ബന്ധം എടുത്തു നോക്കുകയാണെങ്കിലും അതില്‍ 90 ശതമാനത്തിലും വീട്ടമ്മയായിരിക്കുന്നവരുടെ ദാമ്പത്യമാണ് വിജയിച്ചു കണ്ടിരിക്കുന്നതെന്നു റിമി പറഞ്ഞത്.