കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്ക്

ഉത്തരാഖണ്ഡ് : വാഹനാപകടത്തിൽ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്.

ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു . താരത്തിന്റെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. റൂർഖിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡൽഹിയിലേക്ക് മാറ്റും.

Loading...

പന്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.