റഷ്യ: റഷ്യന്‍ ഫോട്ടോഗ്രാഫര്‍ ഏയ്ഞ്ചലോ നിക്കോളോ സാഹസികതകളുടെ തോഴിയാണ്. സ്വന്തം പരിശ്രമങ്ങളിലൂടെ ഫോട്ടോഗ്രഫിയുടെ വേറിട്ട പാഠങ്ങള്‍ സ്വന്തമാക്കി. ആരെയും സ്തബ്ദരാക്കുന്ന ചിത്രങ്ങള്‍ ക്യാമറാക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത നിക്കോളോ തന്റെ ഓരോ ചിത്രങ്ങളിലും വ്യത്യസ്തതയുടെയും സാഹസികതയുടെയും നിറങ്ങള്‍ കൂട്ടിയിണക്കാറുണ്ട്.

അപകടകരമായ സാഹചര്യങ്ങളില്‍ പതറാതെ സെല്‍ഫിയോ മറ്റുള്ളവരുടെ സഹായത്താല്‍ ചിത്രങ്ങളോ പകര്‍ത്താന്‍ ഈ മിടുക്കി ശ്രമിക്കാറുണ്ട്. ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് തല കറങ്ങുമെങ്കിലും ഉയരങ്ങളെ നിക്കോളയ്ക്ക് തെല്ലും ഭയമില്ല. ദുര്‍ബല ഹൃദയമുള്ളവരെ ഈ പെണ്‍ശൗര്യത്തില്‍ പിറന്ന ചിത്രങ്ങള്‍ പേടിപ്പിക്കും.

Loading...
മറ്റുള്ളവര്‍ അനുകരിക്കരുത് എന്ന അടിക്കുറുപ്പോടെയാണ് നിക്കോളയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഉയരങ്ങളില്‍ വലിഞ്ഞു കയറിയും വമ്ബന്‍ കെട്ടിടങ്ങളുടെ അഗ്രങ്ങളില്‍ കൈവിട്ടു നിന്നുമുള്ള സെല്‍ഫികള്‍ ശ്വാസം അടക്കിപ്പിടിച്ചേ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയു. മരണത്ത വെല്ലുവിളിച്ചുള്ള ചിത്രങ്ങള്‍ നിക്കോളയുടെ പക്കല്‍ ഒന്നല്ല ഒരുപാടുണ്ട്.