പ്രിയപ്പെട്ട ആഷിഖ് അബൂ പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കണം,റിയാസ് മുക്കോളി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും രൂക്ഷവിമശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി രംഗത്തെത്തിയിരിക്കുന്നത്. ആഷിഖ് അബുവിനോട് മുഖ്യമന്ത്രി പിണറായി വിജയന്റെ 4 വര്‍ഷത്തെ ഭരണം സിനിമായാക്കാനാണ് ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകൻ) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു….
പ്രിയപ്പെട്ട ആഷിഖ് അബൂ…
പിണറായി സഖാവിന്റെ 4 വർഷത്തെ ഭരണം
താങ്കളൊരു സിനിമയാക്കണം എന്നഭ്യർത്ഥിക്കുന്നു…
താങ്കളത് ചെയ്താൽ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീർച്ച…
എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം…
ആവശ്യത്തിലധികം കോമഡി യുണ്ട്…
(ചിറ്റപ്പൻ ജയരാജൻ)
ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാൽ കൃപേഷ്, etc….)
ദാനധർമങ്ങളുണ്ട്
(അരമന്ത്രി കൊച്ചാപ്പാന്റെ മാർക്ക് ദാനം)
പാട്ടും കത്തിക്കുത്തുമുണ്ട്
(ശിവരഞ്ജിത്ത്, നസീം From യൂണിവേഴ്സിറ്റി കോളേജ്)
ബെല്ലി ഡാൻസുണ്ട്
(മണി ഉദ്ഘാടനം ചെയ്ത ക്വാറി )
പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്…
കിന്നാരമുണ്ട്
(പൂച്ചക്കുട്ടി ശശീന്ദ്രൻ)…
അറബിയെ പറ്റിക്കലും,ബാർ ഡാൻസും,അവിഹിതവും,അനാഥത്വവും,
മുബൈ മുത്തശ്ശനും തുടങ്ങി
DNA test വരെ ഉണ്ട്….
(B കോടിയേരീസ് )…
കുടുംബ സ്നേഹമുണ്ട് (ചിറ്റപ്പൻ്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങൾ )
തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയPRഉം അവാർഡുമുണ്ട്…
(കോട്ടിട്ട് പിഞ്ഞാണം വാങ്ങൽ)
കാണാതാകലുണ്ട്…
(ഉത്തരപേപ്പർ )
സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള
#സ്വർണ്ണക്കളക്കടത്തുമുണ്ട്
പിന്നെ…
മണ്ണ്,പെണ്ണ്,മണൽ,ഡാറ്റ, ഹെലികോപടർ,അബ്കാരി,
etc…etc…etc….
അങ്ങനെ
മാഫിയയുടെ പല രൂപങ്ങളുണ്ട്….
ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്
(പ്രളയബാധിതരുടെ,PSC ഉദ്യോഗാർത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ….
അങ്ങനെ അനേകായിരങ്ങളുടെ )
ഇത് ഗൗരവം ചോരാതെ ചെയ്യാൻ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്….
താങ്കൾ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു…
ഇനി പണംമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്നവുമുണ്ടെങ്കിൽ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും….
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാട്ട കിലുക്കിയോ….
ബക്കറ്റ് പിരിവെടുത്തോ…
#ആഷിഖിന്സിനിമപിടിക്കാൻ
#500രൂപ ചലഞ്ച്
നടത്തിയോ ഞങ്ങൾ പണം കണ്ടെത്തി തരാം….
താങ്കൾ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ…
റിയാസ് മുക്കോളി,
വൈസ് പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി….

Loading...