കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി,70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 70 റാലികള്‍ പോലും സംഘടിപ്പിച്ചില്ല

കോണ്ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് ശിവനന്ദ് തിവാരി. 70 സീറ്റുകളിൽ മത്സരിച്ച കോണ്ഗ്രസ് 70 റാലികൾ പോലും സംഘടിപ്പിച്ചില്ല. 3 തവണ മാത്രം ബിഹാറിൽ എത്തിയ രാഹുൽ ഗാന്ധി അവധി എടുത്തു ആഘോഷിക്കാൻ പോയി. പ്രിയങ്ക ഗാന്ധി ബിഹാറിൽ എത്തിയത് പോലുമില്ലെന്നും വിമർശിച്ച ശിവനന്ദ് തിവാരി കോണ്ഗ്രസ് അവരുടെ തോൽവിയെ കുറിച്ചു ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.എൻസിഎ സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുന്നേയാണ് കൊണ്ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി രംഗതെത്തിയത്.

മഹാസഖ്യത്തിന് പ്രതിബന്ധമാവുകയാണ് കോണ്ഗ്രസെന്ന് ആർജെഡി നേതാവ് ശിവനന്ദ് തിവാരി പ്രതികരിച്ചത്. 70 സീറ്റുകളിൽ കോണ്ഗ്രസ് മത്സരിച്ചു. എന്നാൽ 70 റാലികൾ പോലും സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. രാഹുൽ ഗാന്ധി 3 തവണ മാത്രമാണ് ബിഹാറിൽ എത്തിയത്. അതിനിടയിൽ അവധി എടുത്തു ആഘോഷിക്കാൻ പോകുന്നു. പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്തിയത് പോലുമില്ല. പകരം ബിഹാറിന് പരിചയമില്ലാവരാണ് എത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതെന്നും ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.

Loading...

ബിഹാറിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുക എന്നതാണ് കോണ്ഗ്രസിന്റെ രീതി. എന്നാൽ വിജയിക്കാൻ മാത്രം കഴിയുന്നില്ല.കോണ്ഗ്രസ് ഇതേ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തവണ 70 സീറ്റുകളിൽ മത്സരിച്ച കോണ്ഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. അതോടൊപ്പം മഹാസഖ്യത്തിന്റെ തോൽവിക്ക് കാരണം കോണ്ഗ്രസെന്ന വിമർശനം ശക്തമാകുന്നതിനിടയിലാണ് ആർജെഡി കൂടി കൊണ്ഗ്രസിനെതിരെ രംഗത്തെതിയത്