Exclusive Opinion WOLF'S EYE

മലയാളി വണ്ടിയോടിക്കുന്നത് മരണത്തിലേക്ക് , കഴിഞ്ഞ വര്‍ഷം മാത്രം നാലായിരം പേര്‍ റോഡില്‍ പൊലിഞ്ഞു

തിരുവനന്തപുരം : മലയാളിയുടെ വാഹനമോടിക്കല്‍ ചെന്നെത്തുന്നത് അധികവും മരണത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ റോഡുകളില്‍ നാലായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗും മൂലം എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൊലിഞ്ഞുപോയി. കേന്ദ്ര വാഹനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരിൽ അറുപതുശതമാനം പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. ജീവിതത്തിൽ ഇനിയുമെത്രയോ മുന്നോട്ടുപോകേണ്ടിയിരുന്നവർ!

2019 ഫെബ്രുവരി നാലു മുതൽ പത്തുവരെ സംസ്ഥാന സർക്കാർ റോഡ് സുരക്ഷാവാരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ വർഷവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിൽ ഇങ്ങനെ നടക്കുന്ന പരിപാടികൾ ആചാരമായി മാത്രം മാറേണ്ടതല്ല. അത്രമാത്രം ആശങ്കപ്പെടുത്തുന്നതാണ് വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കുകളും. ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നതും കാറുകളിലും മറ്റും പോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നതും ഇനിയും നമ്മുടെ നിരന്തരശീലമായിട്ടില്ല. എവിടെയെങ്കിലും പോലീസ് പരിശോധനയോ ക്യാമറാപോയിൻറ്റോ ഉണ്ടെങ്കിൽ ഒരാചാരംപോലെയാണ് പലരും അതൊക്കെ ചെയ്യുന്നത്. എന്ന് മാത്രമല്ല പോലീസ് ചെക്കിംഗ് ഉണ്ടെങ്കിൽ നിയമം ലംഘിച്ച് റോഡിലൂടെ വരുന്നവർക്ക് ‘മുന്നറിയിപ്പ്’ നൽകി ‘സഹായിക്കാനും’ നമുക്ക് ഉത്സാഹമാണ്. പോലീസ് ചെക്കിംഗിൽ നിന്നും രക്ഷപ്പെടാൻമാത്രം റോഡിൽ നമ്മൾ നടത്തിക്കൂട്ടുന്ന ഇത്തരം ഏര്‍പ്പാടുകള്‍ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയിലേക്കും അലസതയിലേക്കുമാണ് വിരൽചൂണ്ടുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ ഒരു പത്തുവർഷത്തിനിടയിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതിവർഷകണക്കിൽ ശരാശരി ഒരുലക്ഷത്തി മുപ്പത്തിനായിരമാണ്. അതായത് ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറവുള്ള ആദ്യത്തെ പത്ത് പട്ടണങ്ങളെടുത്താൽ അവിടെയുള്ളതിനേക്കാൾ കൂടുതൽ വരും ഓരോവർഷവും റോഡപകടത്തിൽ രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം! കേരളത്തിലാകട്ടെ പോലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ശരാശരി 4133 പേരാണ് ഓരോ വർഷവും നിരത്തുകളിൽ കൊല്ലപ്പെട്ടത്. 2018ൽ മാത്രം 4199 പേർ മരണപ്പെട്ടു! അതായത് പ്രതിദിനകണക്കിൽ ശരാശരി 11 പേർ കേരളത്തിൽ കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ പത്തുവർഷത്തെ കണക്കിൽ ഏറ്റവും അധികം മരണവും അപകടവും 2018ൽ തന്നെ. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ മാത്രമാണ്. അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവറുടെ പിഴവുകൊണ്ടാണ് എന്ന് പോലീസിന്റെ കണക്കുകൾ കാണിക്കുന്നത്.വാഹനത്തിന്റെ അമിത വേഗത, മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനമോടിക്കൽ എന്നിവയാണ് അതിലധികവും. റോഡ് സാക്ഷരതയിൽ നമ്മൾ എവിടെയാണ് ? റോഡുകൾ മലയാളികൾക്ക് സർക്കസിലെ മരണക്കിണറുകളാണോ?

വളരെയേറെ ഗൗരവത്തോടെ ഓരോരുത്തരും ചിന്തിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ വിഷയമാണിത്.വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരാൾ തിരികെയെത്തുംവരെ കുടുംബാംഗങ്ങൾ ആശങ്കകളോടെ കാത്തിരിക്കേണ്ട സാഹചര്യം എത്ര പരിതാപകരമാണ്. വഴിയോരങ്ങളിലെ ആശുപത്രികൾക്കുള്ള വാഗ്ദാനങ്ങളായി മാറേണ്ടവരല്ല യാത്രക്കാർ! ഓരോ അപകടങ്ങളും വ്യക്തിയ്ക്കും കുടുംബത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങൾ നികത്താവുന്നതല്ല.

Related posts

ജലന്ധർ ബിഷപ്പ് എന്റെ മകളേ കൊല്ലും എന്ന് പറഞ്ഞു, അയാൾ ക്രൂരനും ലൈംഗീക ആഭാസനും ആണ്‌

subeditor

ദിലീപിനൊപ്പം മീനാക്ഷിയുടെ സുരക്ഷിതത്വത്തില്‍ വിശ്വാസമെന്ന് മഞ്ജു എഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു

എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? ;സോഫിയയുടെ ഡയറിക്കുറിപ്പ് പുറത്ത്

pravasishabdam online sub editor

മലയാളികളായ വിമുക്ത ഭടന്മാര്‍ ബംഗാളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ പോയത് ബംഗാളികളുടെ വാക്ക് കേട്ട് ; കൈവശമുണ്ടായിരുന്നത് 12 ലക്ഷം രൂപ ; ഒടുവില്‍ സംഭവിച്ചത് ; അടിമുടി ദുരൂഹത

വൈറലായി ‘നോട്ടില്ലാ പാത്തുമ്മ’ ;പ്രേക്ഷകര്‍ നെഞ്ചിലേറ്റി ഹനാന്റെ ഗാനം

തേൻ കെണിയിൽ മന്ത്രി വീണത്, പിണറായി വിജയനെ അനുനയിപ്പിക്കാൻ ഫാരീസിനെ രംഗത്തിറക്കും, ഇടനില നിൽക്കുന്നത് സിനിമാ രംഗത്തെ പ്രമുഖൻ

subeditor

മഞ്ജുവിന്റെ നീക്കം ദിലീപ് നേതാവായ അമ്മക്ക് ബദൽ, അമ്മയേ വെല്ലുവിളിച്ചാൽ അത്തരക്കാർ പുറത്ത്- പ്രമുഖ നടന്റെ വെളിപെടുത്തൽ

subeditor

പകയോടെ ഭീകരത!..വീണ്ടും സൈനീക ക്യാമ്പിൽ ഭീകരാക്രമണം; 3ഭീകരരെ വധിച്ചു

subeditor

പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നല്‍ പോലെയാണ് തൊട്ടടുത്ത ട്രാക്കില്‍ ഒരു കുഞ്ഞുരൂപം കണ്ടത് ;ഹവീല്‍ദാര്‍ ഇവി അനീഷ് പറയുന്നു

യുവതി ഭർത്താവിന്റെ കണ്ണുവെട്ടിച്ച് 24കാരന്‌ 12മാസം വഴങ്ങി, വഴങ്ങാതെ വന്നപ്പോൾ കാമുകൻ ചെയ്തത്..

subeditor

താര സുന്ദരിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ മലയാളത്തിലെ പ്രമുഖ നടി നിരീക്ഷണത്തിൽ, അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന, ഇരയായ താരത്തെ വീണ്ടും ചോദ്യം ചെയ്യും

subeditor

കോട്ടയം നഗരത്തിലെ തെരുവ്നായ്ക്കളെ തൂക്കികൊന്നു- കേസ് ഞങ്ങൾക്ക് പുല്ലാണേ

subeditor

കേഴയാടിനെ വെടിവെച്ചു കൊന്നു,മൂന്നാറില്‍ മാവോയിസ്റ്റു സാന്നിദ്ധ്യമുണ്ടോ എന്നു സംശയം

ദുരിതാശ്വാസ ക്യാമ്പുകളില്‍ തണുത്തുവിറച്ചിരിക്കുന്ന കുട്ടികള്‍ക്ക് പുതപ്പുകള്‍ ആവശ്യപ്പെട്ടെത്തിയ യുവാക്കളോട്

pravasishabdam online sub editor

നടി കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ് ; ഇനിയും അറസ്റ്റ് ഉറപ്പ്

ഭൂമിയേ തകർക്കാൻ ശേഷിയുള്ള 1800 ഉല്ക്കകൾ പ്രപഞ്ചത്തിൽ ചുറ്റുന്നു, ഒരെണ്ണം ഇടിച്ചാൽ ലോകാവസാനം

subeditor

ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക- സര്‍ജിക്കല്‍ സ്‌ട്രൈക്ക് തള്ളി, ഇന്ത്യൻ വാദത്തിന്‌ തിരിച്ചടി

Sebastian Antony

പ്രതിഷേധം ഫലം കണ്ടു, മനോജ് എബ്രഹാമും, ശ്രീജിത്തും ശബരിമല ഡ്യൂട്ടിയിൽ നിന്നും തെറിച്ചു

subeditor