കണ്ണില്ലാത്ത ക്രൂരത; റോഡില്‍ കിടന്ന നായയെ ചേര്‍ത്ത് ടാറിട്ടു

ആഗ്ര: റോഡില്‍ കിടന്ന നായയെ ചേര്‍ത്ത് ടാര്‍ ചെയ്ത ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് വകുപ്പിന്റെ ക്രൂരപ്രവൃത്തി വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ചൂടുള്ള ടാര്‍ അതിന്റെ അര ഭാഗം വരെ ചേര്‍ത്താണ് റോഡ് നിരപ്പാക്കിയത്.എന്നാല്‍ ദേഹത്തേക്ക് കോരിയിട്ട് ടാര്‍ ചെയ്യുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചൊവ്വ രാത്രി ആഗ്രയിലെ ഫത്തേഹാബാദിലാണ് സംഭവം.

നായയെ കണ്ടിട്ടും പണിക്കാർ ടാർ ഒഴിക്കുകയായിരുന്നത്രേ. പിന്നീട് നായയുടെ മുകളിലൂടെ റോളർ കയറ്റിയിറക്കിയെന്നും സാമൂഹിക പ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. പാതി ശരീരം റോഡിനടിയിൽപെട്ട നിലയിലുള്ള നായയുടെ ചിത്രം ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധമുയരുന്നുണ്ട്.

Loading...

രാത്രിയിലായിരുന്നു ഇവിടെ ടാറിങ് ജോലികള്‍ നടന്നത്. അത് കൊണ്ട് നായയെ കണ്ടില്ലെന്നാണ് കോണ്‍ട്രാക്ടറും തെഴിലാളികളും വിശദീകരിക്കുന്നത്. നായ റോഡരികില്‍ കിടക്കുകയായിരുന്നെന്നും അതിനെ തുരത്തി ഒാടിക്കുന്നതിനു പകരം കല്‍ക്കരി ടാര്‍ നായയുടെ ദേഹത്തൂടെ ഇടുകയും റോളര്‍ കയറ്റി ഇറക്കുകയും ചെയ്തുവെന്നും ഇത്തരം ഒരു ക്രൂരഹത്യ ഇനിയുണ്ടാവാതിരിക്കാനാണ് പരാതി നല്‍കിയതെന്നും പരഷര്‍ പറഞ്ഞു.