റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് കുഴഞ്ഞു വീണു: റോഡ്‌റോളറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് ദാരുണാന്ത്യം. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്കുള്ള റോഡിൽ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം.

കുഴഞ്ഞു താഴെ വീണ മണിക്കുട്ടന്റെ ദേഹത്തുകൂടെ റോളര്‍ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടൊയിരുന്നു അപകടം. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം.

Loading...

ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലാണ്. ദേവികുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം ഷണ്‍മുഖവിലാസിലെ അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.