ഹരിപ്പാട്: ദേശീയ പാതയിലെ കരുവാറ്റ ടിബി ജംഗ്ഷന് സമീപത്തുള്ള സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ മോഷണം. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയും നാല് കിലോ സ്വര്‍ണവുമാണ് മോഷണം പോയത്. നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ സെക്രട്ടറി ബാങ്ക് തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പൂട്ട് തകര്‍ത്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വന്‍ മോഷണം അറിയുന്നത്. ബാങ്കിന്റെ മുന്നിലെ ജനലഴികള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. വാതിലും കുത്തിത്തുറന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂം തുറന്നു. സി.സി ടിവി ഹാര്‍ഡ് ഡിസ്‌കുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പടെയുള്ളവ മോഷ്ടാക്കള്‍ കവര്‍ന്നതായി ബാങ്ക് പ്രസിഡന്റ് പ്രസാദ് പറഞ്ഞു.
ജില്ലാ പൊലീസ് സൂപ്രണ്ട് പി.എസ്. സാബു, കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബി, ഹരിപ്പാട് സി.ഐ ആര്‍.ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ദ്ധര്‍ എന്നിവരും എത്തി.