വനിത തന്നെ ചതിച്ചു: എന്റെ കുടുംബജീവിതം തകർത്തു: വെളിപ്പെടുത്തലുമായി തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട്

നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാറിനെതിരെ തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട് . വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായാണ് റോബർട്ട് രംഗത്തെത്തിയത്. വനിതയും താനും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്ത തെറ്റാണെന്നും ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും റോബർട്ട് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വനിത മൂന്നാമത് വിവാഹിതയായത്. പീറ്റർ പോൾ ആണ് വരൻ. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്സ് എഡിറ്ററാണ് പീറ്റർ. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം.

Loading...

ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിർമിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തിൽ എത്തിയതും. ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ വിജയിക്കാൻ വേണ്ടിയുള്ള വനിതയുടെ തന്ത്രമായിരുന്നു അത്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാൽ ജനങ്ങൾ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാൽ ഈ വാർത്ത വന്നതോടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചവെന്നും എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബർട്ട് പറയുന്നു. കഴിഞ്ഞ 15-20 വർഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണെന്നും അത് മറച്ചുവെച്ചുകൊണ്ടാണ് താൻ ഒറ്റയ്ക്കാണെന്ന് വിവിധ പരിപാടിയിൽ പറയുന്നതെന്നും റോബർട്ട് കൂട്ടിച്ചേർത്തു. ജനശ്രദ്ധ നേടാൻ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ലെന്നും റോബർട്ട് പറഞ്ഞു.