വദ്രയോട് 45 ചോദ്യങ്ങൾ, 5 മണിക്കൂർ എടുത്തിട്ടും ഉത്തരമില്ല, നാവു കുഴഞ്ഞു, വെള്ളം കൊടുത്തത് പ്രിയങ്ക

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത് 5 മണിക്കൂര്‍. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.

ദില്ലിയിലെ ജംനഗറിലുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. പ്രിയങ്കയും വാദ്രക്കൊപ്പം എത്തിയിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വാദ്ര നിഷേധിച്ചതായാണ് സൂചന.

കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. വാദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി ഉത്തരിവിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിർദേശിക്കുകയും ചെയ്തു

കോടാനു കോടികളുടെ കള്ള പണം വെളുപ്പിച്ച് കേസിൽ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത് 5 മണിക്കൂര്‍. എഴുതി തയ്യാറാക്കിയ 45 ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വാദ്ര എടുത്ത സമയം ആണ്‌ 5 മണിക്കൂർ. പലപ്പോഴും ഉത്തരം മുട്ടി വാദ്ര നിശബ്ദനായി. അപ്പോൾ തൊട്ടരുകിൽ ഉണ്ടായിരുന്ന പ്രിയങ്കയുമായി സംസാരിക്കാൻ എൻഫോഴ്മെന്റ് അധികാരികൾ അനുവദിച്ചു. പ്രിയങ്കയുമായി പലതും ആലോചിച്ചു. തുടർന്ന് വീണ്ടും ഉത്തരങ്ങൾ നല്കി. ഇതിനിടെ പലപ്പോഴും ചോദ്യം ചെയ്യലിൽ തകർന്ന വദ്രക്ക് ഭാര്യ പ്രിയങ്ക വെള്ളം കുടിക്കാൻ നല്കി. സ്നാക്സുകൾ നല്കി എങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. വളരെ നാടകീയമായ നിമിഷങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.ദില്ലിയിലെ ജംനഗറിലുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിലൊരാളായ മനോജ് ആറോറുമായി വാദ്രയ്ക്കുള്ള ബന്ധം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. വാദ്രയെ ഈ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി ഉത്തരിവിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ എല്ലാം രാഷ്ട്രീയ പ്രേതിതം എന്ന് പ്രിയങ്ക പറഞ്ഞു.. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ പക പോക്കുകയാണെന്നും പറയുന്നു.

എന്തായാലും വദ്രയേ കൂടുതൽ സമയം കസ്റ്റഡിയിൽ എൻഫോഴ്സ്മെന്റ് വയ്ക്കുമോ എന്ന് ഭയം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇത് മനസിലായതിനാലും കൂടിയാണ്‌ പ്രിയങ്കയേ കൂടി ഒപ്പം അയച്ചത്. ഭർത്താവിന്റെ കള്ള പണ കേസിൽ ചോദ്യം ചെയ്യലിനു ഒപ്പം പോകുന്നത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ചെയുന്നത് ശരിയല്ല എന്ന് അഭിപ്രായം ഉയർന്നിരുന്നു. ബി.ജെ.പി ഇത് രാഷ്ട്രീയ ആയുധം ആക്കും എന്നും ഭയപ്പെട്ടിരുന്നു. എന്നാൽ എല്ലാം അവഗണിച്ചാണ്‌ പ്രിയങ്ക ഒപ്പം പോയത്. പാർട്ടിക്ക് ഇതു മൂലം ഉണ്ടാക്കുന്ന ബുദ്ധുമിട്ടിനേക്കാൾ അവർ ഭർത്താവിനെ ഉടൻ മോചിപ്പിച്ച് കൊണ്ടുവരാനും ചോദ്യം ചെയ്യലിൽ പതാറാതിരിക്കാനും ശ്രദ്ധിക്കുകയായിരുന്നു.