പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന് പിന്നിൽ ആരെക്കെ?ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാർ

കണ്ണൂർ:കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരി മാത്രമാണോ പെൺകുട്ടിയെ പീഡിപ്പിച്ചതിനു പിന്നിൽ ചുരുളഴിക്കുന്ന ചോദ്യങ്ങളുമായി നാട്ടുകാർ പള്ളിക്കു മുന്നിൽ വികാര പ്രകടനവുമായി എത്തിയത്. പള്ളികളിലേ ശാപമാണ്‌ പള്ളി ശിങ്കിടികൾ. വൈദീകരുടെ സർവ്വ പാപങ്ങൾക്കും കൂട്ടുനിന്ന് ഇടവക ജനത്തേ ഒറ്റുകൊടുക്കുന്ന ഈ വിഭാഗം എല്ലാ പള്ളികളിലും ഉണ്ട്. കക്കാനും, ഫണ്ട് മുക്കാനും, മാത്രമല്ല വികാരിമാരുടെ സർവ്വ തോന്ന്യവാസങ്ങൾക്കും ഇവർ കൂട്ട് നില്ക്കും.

കൊട്ടിയൂരിലും ദുരന്തം വരുത്തിവയ്ച്ചത് ഇവരാണ്‌ ഫാ.റോബിൻ എന്ന സ്ത്രീ മാംസം തീനി അറസ്റ്റിലായതിലൂടെ സഭക്ക് വീണ്ടും മുന്നറിയിപ്പാണ്‌ പൊതു സമൂഹം നല്കുന്നത്. ഇനിയും സൂക്ഷിച്ചാൽ ദുഖിക്കേണ്ട. വികാരിയച്ചൻ ശരിയല്ലെന്നും പെണ്ണ്‌ പിടിയനും ദുർസ്വഭാവി ആണെന്നും നാട്ടുകാരിൽ അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ വിശ്വാസികളുടെ ഈ സംശയം പള്ളി ശിങ്കിടികൾ വൈദീകന്റെ ചെവിയിൽ എത്തിക്കുകയും അവരെ വൈദീകൻ ഒതുക്കുകയും ചെയ്യും. പള്ളി മുറിയിൽ വൈദീകന്‌ കൂട്ടിരിപ്പുകാരായ ചില ആളുകൾ ഉണ്ടായിരുന്നു. ഇവരാണ്‌ പെൺകുട്ടിയേ ബലാൽസംഗം ചെയ്യാനും പ്രതിയേ രക്ഷിക്കാനും ഒക്കെ വഴിയൊരുക്കിയതും. പെൺകുട്ടികളെ ഒന്നൊന്നായി വൈദീകന്റെ മുറിയിൽ പലപ്പോഴും കയറ്റി മണിക്കൂറുകൾ കഴിഞ്ഞ് പുറത്തുവിടുമ്പോൾ ശിങ്കിടികൾ അത് പ്രാർഥന നടത്തിയതാണെന്ന് പറയും.

Loading...

വൈദികനു മാത്രമല്ല ഇതിനു പിന്നിലുള്ളവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ പറഞ്ഞു.ഇതിനു മുമ്പും ഇയാൾ ഇത്തരത്തിലുള്ള പ്രവൃത്തി നടത്തുകയും പിടികൂടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.ഒരു പെൺകുട്ടിയെ മൈസൂരിൽ ജോലിക്കു കൊണ്ടുപോയി പീഡിപ്പിച്ചശേഷം പണം കൊടുത്തു ഒതുക്കിയിരുന്നു.ഈ സംഭവത്തിൽ നിരവധി ചോദ്യങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.വൈദികൻ പീഡിപ്പിച്ച് പ്രസവിച്ച പെൺകുട്ടിയുടെ കുട്ടിയെ മാറ്റാൻ ആര് ്രേപരിപ്പിച്ചു,വൈത്തിരിയിലേക്ക് ആര് കുഞ്ഞിനെ കൊണ്ടുപോയി,ആരാണ് പ്രേരിപ്പിച്ചത്.തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അധികൃതർ എന്തു കൊണ്ട് പോലീസിൽ പറഞ്ഞില്ല,ആരാണ് പെൺകുട്ടിക്ക് ജന്മം നൽകിയ അച്ഛന്റെ പേര് പറയാൻ നിർബന്ധിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ആരെക്കെ വൈദികനൊപ്പം ഇതിൽ പങ്കുണ്ട് എന്നീ കാര്യങ്ങൾ വിശദമായി പോലീസ് അന്വേഷിച്ചു വരികയാണ്.കൊട്ടിയൂർ പ്രദേശത്തെ നിരവധി പെൺകുട്ടികളെ ബംഗലൂരു,മൈസൂർ,ഗുജറാത്ത്,മുംബൈ തുടങ്ങി സ്ഥലങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്ത് കടത്തി കൊണ്ടു പോയതിൽ മുഖ്യപങ്കാണ് റോബിൻ വടക്കുംചേരിക്കുള്ളത്.ഒരു പെൺകുട്ടിയുടെ െൈകെയിൽ നിന്നും 12 ലക്ഷമാണ് ജോലി വാഗ്ദാനത്തിനായി റോബിൻ വാങ്ങിയത്.ഈ പണം ജോലി ചെയ്ത് ലഭിക്കുന്ന അവസരത്തിൽ പത്ത് ശതമാനം റോബിനും കൊടുക്കുന്നതോടപ്പം അതാത് സ്ഥലങ്ങളിൽ വരുമ്പോൾ കിടക്കാനും പോകണം.  പെൺകുട്ടികൾ നിരവധി പേരാണ്‌ ജോലിക്കും വിദു‍ാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനുമായി മാതാപിതാക്കളിൽ നിന്നുപോലും ഒളിപ്പിച്ച് വൈദീകന്‌ വഴങ്ങിയത്.

അപ്പോഴും പള്ളി മുറിയിൽ അച്ചന്‌ കാവൽ നില്ക്കുന്ന ശിങ്കിടികൾ രക്ഷിക്കുകയായിരുന്നു. ബലാൽസംഗത്തിനും കുട്ടികളേ പീഢിപ്പിക്കാനും ചിലർ വൈദീകന്‌ സുഗമമായ പാത ഒരുക്കി. കൊട്ടിയൂരിൽ ഇടവകയിൽ 2 ചേരികൾ ഉണ്ടായിരുന്നു. ഭൂരിഭാഗം വരുന്നവർ വൈദീകന്‌ എതിരും കുറെ പേർ അനുകൂലിച്ചും.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലേക്കു കൊട്ടിയൂരിൽ നിന്നു കടത്തി കൊണ്ടുപോയതായാണ് വിവരം.അടുത്തിടെ കൊട്ടിയൂരിൽ രണ്ട് പെൺകുട്ടികളെ കാനഡയിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് പണം വാങ്ങി വെച്ചിരിക്കുകയായിരുന്നു റോബിൻ.പള്ളിമുറിയിൽ പ്രത്യേക കിടപ്പ് സൗകര്യമൊരുക്കിയശേഷമാണ് വൈദികൻ പെൺകുട്ടികളെ ക്ഷണിച്ചിരുന്നത്.പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.റോബിൻ വടക്കുംചേരിക്കെതിരെ മാനന്തവാടി രൂപതയിൽ ഇതിനു മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നു.