സൗദി അറേബ്യയിൽ യന്ത്ര മനുഷ്യന് സർക്കാർ സർവീസിൽ നിയമനം

സൗദി അറേബ്യയിൽ യന്ത്ര മനുഷ്യന് സർക്കാർ സർവീസിൽ നിയമനം. ടെക്‌നീഷ്യൻ തസ്തികയിൽ ദേശീയ സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് റോബോടിന് നിയമനം നൽകിയത്. നേരത്തെ മനുഷ്യ രൂപമുളള സോഫിയ എന്ന റോബോടിന് സൗദി പൗരത്വം നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ആദ്യമായാണ് യന്ത്രമനുഷ്യന് സൗദിയിൽ ഔദ്യോഗിക നിയമനം നൽകുന്നത്. എംപ്ലോയി ഐ ഡി കാർഡ് വിദ്യാഭ്യാസ മന്ത്രിയും സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രം ചെയർമാനുമായ ഡോ. അഹമദ് ബിൻ മുഹമ്മദ് റോബോടിന് സമ്മാനിച്ചു. ചടങ്ങിൽ സാങ്കേതിക പരിശീലന കേന്ദ്രം ഗവർണർ അഹമദ് ബിൻ ഫഹദ് അൽ ഫുഹൈദ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Loading...

ടെലിഫോൺ ഉൾപ്പെടെ ഇലക്‌ട്രോണിക് മെഷീൻ വഴി സാങ്കേതിക കേന്ദ്രവുമായി ബന്ധപ്പെടുന്നവരെ റോബോട് സഹായിക്കും. ഇതിന് പധറമെ പ്രദർശനങ്ങൾ, സാങ്കേതിക കേന്ദ്രം നടത്തുന്ന പരിപാടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും യന്ത്രമനുഷ്യന് കഴിയും.