കോമഡി റോളില്‍ അഭിനയിക്കാന്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറകണം നടിയുടെ തുറന്നു പറച്ചില്‍ വിവാദത്തില്‍

ബിഗ് ബോസില്‍ വീണ്ടും തുറന്നു പറച്ചില്‍ വിവാദം.നടി രോഹിണി റെഡ്ഡിയുടെ തുറന്നു പറച്ചിലാണ് വിവാദങ്ങള്‍ക്ക് കാരണം. ജീവിതത്തില്‍ 2തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു താരം പറഞ്ഞു.

എലിമിനേഷന്‍ റൌണ്ടിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ബി ടെക് കഴിഞ്ഞ് സിനിമാതാല്‍പര്യവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ആദ്യം മോശം അനുഭവമുണ്ടായതെന്നു രോഹിണി പറയുന്നു. സിനിമയ്ക്ക് മുന്നോടിയായി ടെലിവിഷനില്‍ അവസരത്തിനായി ശ്രമിച്ച സമയത്ത് ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. ‘ ഒരു സീരിയലില്‍ കോമഡി റോളില്‍ അഭിനയിക്കാനുള്ള അവസരം കിട്ടി.അതിനു ശേഷമാണ് മാനേജര്‍ കമ്മിറ്റ്‌മെന്റ തരണമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ മനസ്സിലായില്ല. പിന്നീടാണ് അവരുടെ ലക്ഷ്യം മറ്റ് പലതുമായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ ആ അവസരം നിഷേധിച്ചു.’

Loading...

സമാനമായ കാര്യമായിരുന്നു പിന്നീടും ആവര്‍ത്തിച്ചതെന്നും പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ താന്‍ അഭിനയ രംഗത്തേക്കു കടക്കുകയാണെന്നറിഞ്ഞപ്പോള്‍ കുടുംബം എതിര്‍ത്തിരുന്നുവെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു