റോൾസ് റോയ്സ് ലോകത്തേ മില്യണർമാർ മാത്രം സ്വപ്നം കാണാൻ അർ ഹതപ്പെട്ട കാർ. വാഹന ആഢംബരത്തിന്റെ അവസാനവാക്ക്.ധനികരുടെ പ്രിയ കമ്പനിയായ റോൾസ് റോയ്സ് ഏറ്റവും പുതിയ കാർ പുറത്തിറക്കി. റോള്‍സ് റോയ്സ് സ്വെപ്റ്റൈല് എന്ന് പേരിട്ടിരിക്കുന്ന കാറിന് 84 കോടിയാണ് വില. നാല് വര്‍ഷമെടുത്താണ് ഡിസൈനര്‍മാര്‍ സ്വെപ്‍റ്റൈലിന് രൂപം നൽകിയത്.
ഇത് ഓടി ചെന്നാൽ വാങ്ങാൻ കിട്ടില്ല. മുൻ കൂട്ടി കമ്പിനിയുമായി ഒരു അഭിമുഖം തന്നെ ഉണ്ട്. ഉള്ളിലേ ആഢംബരങ്ങൾ ആവശ്യത്തിന് അനുസരിച്ച് കൂടും…വിലയും അപ്പോൾ പിന്നെയും കൂടും. ബുക്ക് ചെയ്താൽ തന്നെ ചിലപ്പോൾ നാളുകൾ കാത്തിരിക്കണം. അതായത് വില്പനക്കായി എപ്പോഴും റെഡിയല്ല. ആവശ്യക്കാർ വരുന്ന പ്രകാരം മാത്രം നിർമ്മാണം.പ്രശസ്തമായ ഫാന്റം മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ കാർ. അലുമിനിയം ഗ്രില്ലുകളും കൈകൊണ്ട് ചില്ലുസമാനമായി പോളിഷ് ചെയ്തെടുത്ത ബോഡിയുമാണ് കാറിനുള്ളത്. അഡംബരത്തിന്റെ നിരവധി പ്രത്യേകതകള്‍ക്കൊപ്പം ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപഭോക്താവിന് ഇഷ്ടപ്പെട്ട വിന്റേജ് ഷാംപെയിന് മുന്നിലെത്തുന്ന സംവിധാനവും സ്വെപ്റ്റൈലിനുണ്ട്. ഇത്തരം ഒരു കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്.
യൂറോപ്പിലും അമേരിക്കയിലും മാത്രമായി ലിമിറ്റഡ് എഡിഷൻ കാറുകളാണ് റോൾസ് റോയ്സ് പുറത്തിറക്കിയിരിക്കുന്നത്. കാറിൻറെ വിലതന്നെയാണ് പ്രധാന, ആകർഷണം. ഇതുകൊണ്ടുതന്ന ഇതിനുള്ള മൂല്യവും കാറിനുള്ളിൽ റോൾസ് റോയ്സ് ഒരുക്കിയിരിക്കുന്നു.