രൂപശ്രീയുടെ മരണത്തിന് പിന്നിൽ ആ അധ്യാപകൻ, മകന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

കാണാതായ അധ്യാപികയുടെ മൃദദേഹം കഴിഞ്ഞ ദിവസമാണ് കടൽ തീരത്ത് നിന്നും കണ്ടെത്തുന്നത്. രൂപശ്രീ എന്ന അധ്യാപികയെ ആണ് കഴിഞ്ഞ ദിവസം കാനതയത്തും പിന്നീട് മൃതദേഹം കണ്ടെത്തിയതും. അധ്യാപികയുടെ സഹപ്രവർത്തകൻ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രൂപശ്രീയുടെ മരണത്തിൽ ഇയാൾക്ക് പങ്ക് ഉണ്ടെന്ന് ആണ് ബന്ധുക്കൾ പറയുന്നത്.

കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അധ്യാപികയായിരുന്നു രൂപശ്രീ. അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യംചെയ്തിരുന്നതായും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Loading...

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞു.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ അധ്യാപകനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല് ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇൗ മാസം പതിനാറിനാണ് കാണാതായത്.തുടർന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രൂപശ്രീയുെട മരണം മുങ്ങിമരണമെന്നാണ് പ്രാഥമിക് റിപ്പോര്‍ട്ട്. എന്നാല് രൂപശ്രീയുടെ മരണം കൊലപാതകം ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കുമ്പള കോയിപ്പാടി കടപ്പുറത്താണ് അധ്യാപികയുടെ കണ്ടെത്തിയത്. അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല അധ്യാപികയുടെ തല മുടി മുറിച്ച് നീക്കിയ നിലയിലും ആയിരുന്നു.

അതേസമയം തന്നെ ഒരാള്‍ നിരന്തരം ശല്യപ്പെടുത്തി ഇരുന്നതായി രൂപ ശ്രീ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മിയാപദവ് എസ് വി എച്ച് എസ്എസിലെ അധ്യാപികയായിരുന്നു രൂപശ്രീ. കഴിഞ്ഞ 16ന് ആണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തി ഇരുന്നു.

വൈകിട്ടു വീട്ടില്‍ എത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു എങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുക ആയിരുന്ന മത്സ്യ തൊഴിലാളികള്‍ ആണ് ഇന്നലെ മൃതദേഹം കണ്ടത്. വിവാഹ മോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാം എന്നാണു പൊലീസിന്റെ നിഗമനം.