രൂപശ്രീയെ കൊന്നത് ബക്കറ്റില്‍ മുക്കി; കൊലയാളിയിലേക്ക് നയിച്ചത്‌ ആ തെളിവ്

കടല്‍ പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അധ്യാപിക രൂപശ്രീയെയായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തോടനുബന്ധിച്ച്‌ സഹഅധ്യാപകന്‍ വെങ്കട്ടരമണയെ അറസ്റ്റ് ചെയ്തിരുന്നു.

രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു പ്രതിയുമായി രൂപശ്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന സംശയമായിരിക്കാം കൊലയ്ക്ക് പിന്നില്‍ എന്ന് ഒരു ബന്ധു സംശയം പ്രകടിപ്പിച്ചു .
അധ്യാപികയുടെ സഹപ്രവര്‍ത്തകന്‍ വെങ്കട്ടരമണ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു.

Loading...

വെങ്കിട്ടരമണയും രൂപശ്രീയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും ഇതിനിടയില്‍ രൂപശ്രീയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. രിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു

രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. കുമ്ബള കോയിപ്പാടി കടപ്പുറത്താണ് അദ്ധ്യാപികയുടെ കണ്ടെത്തിയത്.

ടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തുമ്പോള്‍ മുടി മുറിച്ച്‌ വികൃതമാക്കിയ നിലയിലായിരുന്നു. ഇയാള്‍ രൂപശ്രീയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും ഭീഷണി മുഴക്കിയിരുന്നു എന്നും ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ അന്വേഷണം നടത്തിയ ക്രൈബ്രാഞ്ച് ഒടുവില്‍ ദുരൂഹത നീക്കിയിരിക്കുകയാണ്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സഹപ്രവര്‍ത്തകനായ വെങ്കിട്ട രമണയായിരിക്കുമെന്ന് രൂപശ്രീ മകനോടും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രൂപശ്രീയെ കാണാതായത്. ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച്‌ മാറ്റിയ നിലയില്‍ കുമ്ബള പെര്‍വാട് കടപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ അധ്യാപികയുടെ മരണത്തിന് പിന്നില്‍ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനാണെന്ന് കുടുംബം സംശയം ഉന്നയിച്ചിരുന്നു. ലോക്കല്‍ പോലീസില്‍ നിന്നും കേസെറ്റെടുത്ത ജില്ലാ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഒടുവില്‍ കേസ് തെളിയിച്ചിരിക്കുന്നത്.

അധ്യാപികയെ സഹപ്രവര്‍ത്തകന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകന്‍ കൃതികിന്റെ മൊഴി.

അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ ആരോപണവിധേയനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് പോലീസിന് സംശയമുയര്‍ന്ന്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോള്‍ സംശയം.

അധ്യാപികയായ രൂപശ്രീയെ ജനുവരി പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്ബള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.