Exclusive NRI News USA

‘റോസറി എക്രോസ് ഇന്ത്യ’; പോളണ്ടിന്റെ മാതൃക ഒടുവില്‍ ഭാരതത്തിലേക്കും

ന്യൂഡൽഹി: പോളണ്ടില്‍ ആരംഭിച്ച് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യവ്യാപക ജപമാലയത്നത്തിന് ഒടുവില്‍ ഭാരതവും തയാറെടുക്കുന്നു. ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ എഴ് വൈകിട്ട് അഞ്ചിനാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന പേരില്‍ രാജ്യവ്യാപക പ്രാര്‍ത്ഥനായത്നം നടക്കുക. ജപമാലയത്നത്തിന് മുന്നോടിയായി ആഗസ്റ്റ് 15 മുതല്‍ 54 ദിവസം നീണ്ടുനിൽക്കുന്ന ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ പ്രാർത്ഥനയും സംഘടിപ്പിക്കുന്നുണ്ട്.

ഭാരതത്തിനും പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ജപമാലയത്നം നടത്തുന്നത്. ബോംബെ അതിരൂപതാംഗവും സാന്ത്രാക്രൂസ് ഔവർ ലേഡി ഓഫ് ഈജിപ്ത് ഇടവക വികാരിയുമായ ഫാ. റൂയി ഫ്രാൻസിസ് കൊമേലയോയാണ് ‘റോസറി ഓൺ ദ കോസ്റ്റി’ന്റെ ആത്മീയ നേതൃത്വം വഹിക്കുന്നത്. അതിരൂപതാ യുവജന അനിമേറ്ററായ മെലീസ മിറാൻഡയാണ് നാഷണൽ കോർഡിനേറ്റർ.

കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിച്ച് ഇന്ത്യ ഒന്നടങ്കം അണിചേരും വിധമുള്ള ക്രമീകരണങ്ങൾക്ക് സംഘാടകര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാനുമായി വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.

ഇടവകകളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുവാന്‍ http://rosaryacrossindia.co.in സന്ദര്‍ശിക്കുക.

Related posts

അഭയാര്‍ഥികളായ പുരുഷന്‍മാര്‍ക്ക് വിലക്ക്

subeditor

ഐടി യുവതിയെ പോൺ വീഡിയോ കാണിച്ച ഡെലിവറി ബോയ് മുൻപും ആരോപണ വിധേയനൻ, വ്യാപകമാകുന്ന ഫുഡ് ഡെലിവറി ആപ്പുകൾ വീട്ടമ്മമാർക്ക് ഭീഷണിയാകുന്നു

subeditor

സോമര്‍സെറ്റ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

subeditor

മമ്മൂട്ടി രാജ്യസഭയിലേക്ക്

ഷാർജയിൽ പോലീസ് കണ്ണ്‌ സ്കാനറുകൾ സ്ഥാപിക്കുന്നു; പുറത്താക്കുന്നവര്‍ വ്യാജ പേരിൽ വീണ്ടും വന്നാൽ പിടികൂടും.

subeditor

നേഴ്സുമാർക്ക് സന്തോഷവാർത്ത. ഐ.ഇ.എൽ.ടി.എസിനു ഇളവ്.

subeditor

തമിഴ്നാട്ടിൽ നിന്നും വിഷം കലർത്തിയ പച്ച തേങ്ങ വരുന്നു, ഗന്ധകം കലർത്തി, ജാഗ്രത

subeditor

ഓര്‍ലാന്‍ഡോ വെടിവെയ്പ്പ്: കൊലയാളി ആക്രമണം നടത്തുമെന്ന് ഭാര്യക്ക് അറിവുണ്ടായിരുന്നു

Sebastian Antony

ഒബാമയുടെ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ നിശിത വിമര്‍ശകനായ റിപ്പബ്ലിക്കന്‍ യാഥാസ്ഥിതികന്‍ ടോം പ്രൈസ് ആരോഗ്യ സെക്രട്ടറിയായി എത്തുന്നു

Sebastian Antony

ലാലി വിന്‍സെന്റി് ഡളാഡു വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം

subeditor

ദിവ്യ ഉണ്ണിയുടെ വിവാഹമോചനത്തിനു പിന്നില്‍?

Sebastian Antony

ട്രമ്പിന്റെ തോല്‍വി ഉറപ്പാക്കാന്‍ ഫേസ്ബുക്ക് സഹ സ്ഥാപകന്‍ 20 മില്യണ്‍ ഡോളര്‍ ഹിലരിക്ക് സംഭാവന നല്‍കുന്നു

Sebastian Antony

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എട്ടാമത് രംഗത്തെത്തിയത് പോൺ താരം ജെസീക്ക ഡ്രേക്ക്

subeditor

അബോര്‍ഷന്‍: കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി ടെക്‌സാസ് രൂപത ശവസംസ്‌കാരം നടത്തുന്നു

Sebastian Antony

ശകുന്തളയുടെ കൊലപാതകം ; പ്രതിയെ തിരിച്ചറിഞ്ഞു

ഖത്തറിന് വീണ്ടും ഇരുട്ടടി ; വിസാ വിലക്ക് വരുന്നു

pravasishabdam online sub editor

നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു ,തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിൽ

തിരുവല്ല സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതംമൂലം മരിച്ചു