റോഷന്‍ ആന്‍ഡ്രൂസും നിര്‍മ്മാതാവ് ആല്‍വിനും തല്ലിയത് പെണ്ണ് കേസില്‍, സംഭവം ഇങ്ങനെ

കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയും തമ്മിലുള്ള അടിയാണ് സിനിമ ലോകത്തെ ചര്‍ച്ചാ വിഷയം. ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസും സുഹൃത്തും അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ പെണ്‍ വിഷയവും സംശയ രോഗങ്ങളുമാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാള സിനിമയിലെ ഒരു അസിസ്റ്റന്‍ ഡയറക്ടറുടെ പേരിലാണ് അടിയുണ്ടായതെന്നാണ് പുറത്തെത്തുന്ന വിവരം. റോഷനും അസിസ്റ്റന്റ് ഡയറക്ടറായ യുവതിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും ഈ യുവതിയും സുഹൃത്തുക്കളുമായിരുന്നു, ഇതിലെ സംശയങ്ങളാണ് അടിയില്‍ കലാശിച്ചത്.

Loading...

പലരുമായും യുവതിക്ക് ബന്ധമുണ്ടെന്ന് റോഷന്‍ സംശയിച്ചിരുന്നു. സംശയം ഒടുവില്‍ ആല്‍വിന്റെ മകനില്‍ എത്തി നില്‍ക്കുകയായിരുന്നു. റോഷന്റെ അസിസ്റ്റന്റായിരുന്നു ആല്‍വിന്‍ ആന്റണിയുടെ മകന്‍. ഈ ബന്ധം ഉപയോഗിച്ചാണ് ആല്‍വിന്റെ ആന്റണിയുടെ മകന്‍ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളില്‍ സംശയം തോന്നിയ റോഷന്‍ പലതവണ ആല്‍വിന്‍ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാല്‍ സൗഹൃദം തുടര്‍ന്ന അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛന്‍ ആല്‍വിന്‍ ആന്റണിക്ക് മുമ്പില്‍ വിഷയമെത്തി.

മകനെ കൊച്ചിയില്‍ നിന്നും ആല്‍വിന്‍ മാറ്റി നിര്‍ത്തി. ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന് കുരതി. ഇന്നലെ അല്‍വിന്റെ വീട്ടില്‍ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷന്‍ സുഹൃത്തുമൊത്ത് ആല്‍വിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീര്‍ത്തു. ആല്‍വിന്‍ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.