ട്രിപ്പ് വിളിച്ചിട്ട് പോയില്ല, ടാക്‌സി ഡ്രൈവറോട് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കാട്ടിക്കൂട്ടിയത്

മുംബൈ: ട്രിപ്പ് വിളിച്ചിട്ട് പോകാന്‍ തയ്യാറാകാതിരുന്ന ടാക്‌സി ഡ്രൈവര്‍ക്ക് നേരെ റെയില്‍വെ സുരക്ഷാ സേന(ആര്‍ പി എഫ്) ഉദ്യോഗസ്ഥന്റെ കൊടും ക്രൂരത. ട്രിപ്പ് പോകാന്‍ തയ്യാറാകാതിരുന്ന ടാക്‌സി ഡ്രൈവറെ ഉദ്യോഗസ്ഥന്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. പ്രതിയായ ആര്‍ പി എഫ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. . മുംബൈ ഛത്രപതി വിമാനത്താവളത്തിന് സമീപം പിഡി മെല്ലോ റോഡില്‍ ആയിരുന്നു സംഭവം ഉണ്ടായത.

ഞായറാഴ്ചയാണ് ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ക്രൂര പീഡനം ഉണ്ടായത്. ടാക്‌സി കാറില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ ആര്‍ പി എഫ് കോണ്‍സ്റ്റബിളായ അമിത് ധന്‍കാന്ത് വിളിച്ച് ഉണര്‍ത്തി. തുടര്‍ന്ന് സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള റെഡ് സ്ട്രീറ്റില്‍ പോകാന്‍ ഇയാള്‍ ടാക്‌സി ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങോട്ട് ഓട്ടം പോകാന്‍ പറ്റില്ലെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. ഇതോടെ ഡ്രൈവറെ അമിത് മര്‍ദ്ദിച്ചു. കൂടാതെ തെറി വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയില്‍വെ വളപ്പില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

Loading...

സംഭവത്തിന് ശേഷം ഡ്രൈറവിന്റെ പേഴ്‌സും കാറിന്റെ താക്കോലും കാറിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും എടുത്ത് സ്ഥലം വിട്ടു. അന്ന് രാത്രി തന്നെ അമിതിനെതിരെ ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി. ഡ്രൈവറുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ധന്‍കാന്തിനെ ആര്‍ പി എഫ് സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഇയാള്‍ക്കെതിരെ ആര്‍ പി എഫ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.