ദുബായിയില്‍ നിന്നെത്തിയ ദമ്പതികളുടെ 14 ലക്ഷം രൂപ മോഷണം പോയി

ബംഗളൂരു: ദുബായിയില്‍ നിന്നും ബംഗളൂരുവിലെത്തിയ ദമ്പതികളുടെ 14 ലക്ഷം രൂപ കവര്‍ന്നു. വിദ്യാരണ്യപുരയില്‍ ശനിയാഴ്ചയാണ് സംഭവം. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണു മോഷണം പോയത്. കാറിന്റെ ചില്ലു തകര്‍ത്തായിരുന്നു പണം അപഹരിച്ചത്.

ദുബായിയില്‍ നിന്നും ബംഗളൂരുവിലെ ബന്ധുവിനെ കാണാനെത്തിയതായിരുന്നു ദമ്പതികള്‍. ദുര്‍ഗാപരമേശ്വരി ആര്‍ച്ചിനു സമീപമുള്ള വീടിനു വെളിയില്‍ പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു കാര്‍. തിരികെ പോകുന്നതിനായി കാര്‍ തുറന്നപ്പോഴാണ് മോഷണവിവരം ഇവര്‍ അറിയുന്നത്. സംഭവത്തില്‍ വിദ്യാനന്ദപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...