നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ മൂന്ന് കോടിയിലധികം കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി.

കൊച്ചി: നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ സറാഫ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ഈ സ്ഥാപനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.

കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 20 ലക്ഷം രൂപ വീതം ഇവര്‍ ഈടാക്കുന്നതായി കണ്ടെത്തി. 100 കോടിയിലധികം രൂപ കുവൈറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ അല്‍ സറാഫ ഗ്രൂപ്പിന് അനധികൃതമായി ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റ് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...