ജിമ്‌നേഷ് മരിച്ചത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്ന് ആര്‍എസ്എസ്; തള്ളി പൊലീസ്

കണ്ണൂർ: പാനുണ്ടയില്‍ സിപിഎം – ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ പരിചരിക്കാനെത്തിയ സഹോദരന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്ന് ആര്‍എസ്എസ്.

പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ സഹോദരന്‍ ജിഷ്ണുവിനോപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു ജിമ്‌നേഷ്.

Loading...

സിപിഎമ്മുകാരുടെ മര്‍ദനം മൂലമാണ് മരണമെന്ന് ആര്‍എസ്എസ് ആരോപിച്ചു. എന്നാല്‍ കുഴഞ്ഞുവീണതാണെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിമ്‌നേഷ് എന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ജിമ്‌നേഷിനും മര്‍ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ആരോപിച്ചു.