ഉത്തര്‍പ്രദേശ്: ഇന്ത്യയില്‍ ശരിയായ വികസനം നടക്കണമെങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ജനസംഖ്യാ നിയന്ത്രിക്കണമെങ്കില്‍ നിയമം കൊണ്ടുവന്നാലേ കാര്യമുളളൂവെന്നും ആര്‍എസ്എസ്. മൊറാദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മൊറാദാബാദില്‍ എത്തിയതായിരുന്നു മോഹന്‍ഭാഗവത്.
ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ല. എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.40 പേരോളം വരുന്ന മുതിര്‍ന്ന സംഘ നേതാക്കളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച നിലപാടും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപവത്കരിച്ച് കഴിഞ്ഞാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുമെന്നും മോഹന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു. മഥുരയും കാശിയും ആര്‍എസ്എസിന്റെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ മോഹന്‍ ഭഗത്. ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടിയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.