ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണറും കൂടിക്കാഴ്ച നടത്തി

തൃശൂര്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകയ സമയത്തെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. തൃശൂരില്‍ ആനക്കല്ലിലെ പ്രദേശിക ആര്‍എസ്എസ് നേതാവ് മണികഠന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മണികണ്ഠന്റെ വീട്ടിലേക്ക് ഗവര്‍ണര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും തമ്മില്‍ ആരമണിക്കൂറോളം ചര്‍ച്ച നടത്തി.

എന്താണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് പ്രതികരിക്കുവാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന സിപിഎം വിമര്‍ശനം ശക്തമായിരുന്ന അവസരത്തിലാണ് അദ്ദേഹം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി.

Loading...

വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ജനം നോക്കിയിരിക്കില്ലെന്നും ഉള്‍പ്പടെ ഭീക്ഷണിയും മുന്നറിയിപ്പുമാണ് എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് നല്‍കുന്നത്. ‘ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു ആശങ്കയുമില്ല. ഒരു ദിവസം കൊണ്ട് ഒന്നും അവസാനിക്കില്ലല്ലോ. ബില്ലുകള്‍ നിയമസഭ പാസാക്കിയിട്ടുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അതൊക്കെ നിയമമാകും. അല്ലാതെ എവിടെപ്പോകാനാണ്? എന്നാണ് എം.വി.ഗോവിന്ദന്‍ ചോദിച്ചിരിക്കുന്നത്.

സമചിത്തതയില്ലാതെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കുമെതിരെ തെറ്റായ പ്രചാരവേലയാണ് ഗവര്‍ണര്‍ നടത്തി കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള ഗവര്‍ണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ട, മാടമ്പിത്തരം വേണ്ട. ജനം നോക്കിയിരിക്കില്ല. എം.വി.ഗോവിന്ദന്‍ തുറന്നടിച്ചിരിക്കുകയാണ്. ബില്ലുകള്‍ ഒപ്പിടുമോയെന്ന് ആശങ്കയില്ലെന്നാണ് ഗോവിന്ദന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ബില്ലുകള്‍ ഒപ്പിടില്ലെന്ന ആശങ്കയോടെ, ഇക്കാര്യത്തില്‍ എല്ലാവഴിയും സര്‍ക്കാര്‍ ആലോചിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്.