കര്‍ഷക സമരം വിഷയത്തില്‍ ബിജെപി ക്ക് സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്. കര്‍ഷക സമരം എത്രയും പെട്ടെന്ന് ഒത്തു തീര്‍പ്പ് ആക്കണമെന്ന് ആര്‍എസ്എസ്. കര്‍ഷക സമരം രാജ്യത്തെ മുഴുവനായി ബാധിക്കുമെന്നും കേന്ദ്രവും കര്‍ഷകരും ഒരു അഭിപ്രായത്തിലേക്ക് എത്തിച്ചേരണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കുന്നു. രാജ്യമൊട്ടാകെ കര്‍ഷകരുടെ കൂടെ നില്ക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് സമര്‍ദ്ദവുമായി ആര്‍എസ്എസ് രംഗത്ത് എത്തിയിരിക്കുകയാണ്.
കര്‍ഷകസമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കണം എന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി അഭിപ്രായപ്പെട്ടു .വിഷയത്തില്‍ പരിഹാരം കാണാന്‍ കേന്ദ്രവും കര്‍ഷകരും ഒരുപോലെ ശ്രമിക്കണമെന്നും അല്ലെങ്കില്‍ സമൂഹത്തെ ദോഷമായി ബാധിക്കുമെന്നും പ്രശ്നപരിഹാരത്തിന് കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ജോഷി വ്യക്തമാക്കിയത് .കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപി ക്കെതിരെ ഘടകകക്ഷികള്‍ മുന്നോട്ട് വന്നിരുന്നു.