സ്വകാര്യ ലാബ് ഉടമകളുടെ ഹർജി തള്ളി; ആർടിപിസിആർ നിരക്ക് 500 തന്നെ

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 ആക്കിയ സർക്കാർ ഉത്തരവിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഇറക്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യമാണ് കോടതി തള്ളിയത്. ആർടിപിസിആർ പരിശോധനയ്ക്കുള്ള ചെലവ് 135രൂപ മുതൽ 245രൂപ വരെ ആകുമെന്നും കോടതി വിശദീകരിച്ചു.

ആർടിപിസിആർ നിരക്ക് കേരളത്തിൽ 1700 രൂപയായിരുന്നത് 500 ആക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വിപണിയിൽ ടെസ്റ്റിന് വേണ്ട ഉപകരണങ്ങൾക്ക് 240 രൂപ മാത്രമാകും ചെലവ്. ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പരിശോധനാ നിരക്ക് കുറച്ചത് പരിശോധനാ ഫലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യുകയോ സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.

Loading...