സമീര്‍ വാങ്കഡെ ആര്യനെ തല്ലിയോ? ഈ അടി ഷാരൂഖ് കൃത്യസമയത്ത് കൊടുത്തിരുന്നെങ്കില്‍ മകനിങ്ങനെ ആവില്ലായിരുന്നു

ഷാരൂഖ്ഖാ​ന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ എസ്. ആര്‍. കെയുടെ മകന്‍ ആര്യനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെ രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത.

അറസ്റ്റിലായപ്പോള്‍ സമീര്‍ വാങ്ക്ഡെയെ ഷാരൂഖ് വിളിച്ചെന്നും, മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞെന്നുമാണ് കഥയുടെ തുടക്കം. അത് കേട്ടപാതി വാങ്ക്ഡെ ആര്യനെ ഫോണി​ന്റെ അടുത്തേക്ക് വിളിച്ച്‌, ആര്യ​ന്റെ കവിളത്ത് അടി കൊടുത്തെന്നും, ഈ അടി താങ്കള്‍ കൃത്യ സമയത്ത് കൊടുത്തിരുന്നെങ്കില്‍ മകന്‍ ഇങ്ങനെ തന്റെ മുന്നില്‍ കുറ്റവാളിയായി നില്‍ക്കില്ലായിരുന്നുവെന്നും വാങ്ക്ഡെ ഷാരൂഖിനോട് പറഞ്ഞെന്നുമാണ് കഥ.

Loading...

ഇതു ചര്‍ച്ചയായതോടെ വാങ്കഡെ രസകരമായി അതിനു മറുപടി നല്‍കി. ”എന്‍.സി.ബി ഒരു പ്രൊഫഷണല്‍ ഏജന്‍സിയാണെന്നും, പ്രതിഭാഗത്തുള്ളവര്‍ പോലും ഞങ്ങളുടെ പ്രൊഫഷണലിസത്തെ മാത്രമല്ല പ്രതികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന നിയമപരമായ പരിരക്ഷയുടെ രീതിയെയും വളരെ അഭിനന്ദിച്ചതാണ്. ” അതുമാത്രമല്ല കോടതിയില്‍ ആര്യന് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതില്‍ ഇങ്ങനെയുള്ള ഒരു പരാമര്‍ശവും അവരുടെ അഭിഭാഷകന്‍ നല്‍കിയിട്ടില്ല.

ഇതുപോലെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര്യന്റെ അഭിഭാഷകര്‍ തീര്‍ച്ചയായും അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്ന് തന്നെ വിശ്വസിക്കാം.