‘സന്തോഷം ഉണ്ട് പുട്ടേട്ടാ, ഒരുപാട് നന്ദി, പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്’,പുടിന്റെ പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം

കൊവിഡിനെതിരായ വാക്‌സിന്‍ റഷ്യ കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം കാതോര്‍ക്കുന്നത്. വാക്‌സിന്‍ കണ്ടെത്തിയെന്നുള്ള വാര്‍ത്തയെ സന്തോഷത്തോടെയും അതേസമയം തന്നെ ഏറെ ആശങ്കയോടെയും വീക്ഷിക്കുകയാണ് ലോകം. ഇത്ര പെട്ടന്ന് വാക്‌സിന്‍ കണ്ടെത്തിയെന്നുള്ള ആശങ്കയാണ് ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്. അതേസമയം തന്നെ പ്രസിഡന്റ് സ്വന്തം മകളില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലുമാണ് ഒരു കൂട്ടര്‍ ഉള്ളത്.

ഏതായാലും എവിടെയും എന്ത് നടന്നാലും അവിടെ മലയാളികള്‍ എത്താറുണ്ട്. ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍. കമന്റുകള്‍ വായിക്കാം.’സന്തോഷം ഉണ്ട് പുട്ടേട്ടാ. ഒരുപാട് നന്ദി..പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജില്‍ അപ്ലോഡ് ചെയ്യാറുണ്ട്

Loading...