Featured International News USA

ഇമെയിൽ ചോർത്തൽ: പുടിനെതിരായ തെളിവ് പുറത്തുവിടും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യു.എസ് ഇന്‍റലിജൻസ് മേധാവി ജനറൽ ജയിംസ് ക്ലാപ്പർ. അടുത്തയാഴ്ച വിവരങ്ങൾ പുറത്തുവിടുമെന്നും ക്ലാപ്പർ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഇമെയിലുകൾ ചോർത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ നേരിട്ട് ഉത്തരവിട്ടു. ഇതിന് പിന്നിലെ ലക്ഷ്യം പിന്നീട് വ്യക്തമാക്കുമെന്നും ജയിംസ് ക്ലാപ്പർ വ്യക്തമാക്കി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണം ശരിയെന്ന് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്‍റും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ റഷ്യൻ ഹാക്കർ സംഘങ്ങളാണ് ഇമെയിലുകൾ ചോർത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതിന് പിന്നാലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി 35 റഷ്യന്‍ നയതന്ത്രജ്ഞരെ പ്രസിഡന്‍റ് ബറാക് ഒബാമ പുറത്താക്കി. ഇതിന് മറുപടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുറത്താൽ ശിപാർശ പുടിൻ മരവിപ്പിച്ചു.

Related posts

അമേരിക്കന്‍ തൊഴില്‍ മേഖല ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ ഐടി കമ്പനിക്കാര്‍ ഭീതിയില്‍

subeditor

മോഷണശ്രമം ചെറുത്ത യുവതിയെ വെടിവച്ചുകൊന്നു

subeditor

കുട്ടികളില്ലാത്ത ദുഖം റിമി ടോമിയെ അലട്ടി ! നാട്ടുകാരുടെ കണ്ണിലുണ്ണിയായ റിമി ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതിനുള്ള മുഖ്യകാരണം കുട്ടികളില്ലാത്തതോ..

main desk

ചുമടും. ക്ളീനിങ്ങും ഒക്കെയായി നടന്ന ആ പയ്യൻ കലക്ടർ ആയിരുന്നു

subeditor

ഉത്തര കൊറിയ സ്‌കഡ് മിസൈല്‍ പരീക്ഷിച്ചു, പരീക്ഷണം യുഎസിനുനേരെ മിസൈല്‍ ആക്രമണം നടത്താന്‍

ഹർഷേട്ടാ ങ്ങടെ പെരിയാശനെആദ്യവട്ടം മന്ത്രിയാക്കാത്തതെന്തേ? ‘സംസ്കാരം’ പോരെന്നാ അന്ന് പറഞ്ഞതേട്ടാ…

subeditor

വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍

main desk

ചികിൽസക്കെന്നു പറഞ്ഞ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങി പണവും തട്ടി

subeditor

മോഡിയുടെ വാഗ്ദാനം കേട്ട് ജന്‍ധന്‍ യോജന അക്കൗണ്ട് തുടങ്ങിയവര്‍ നിരാശയില്‍ ആറു മാസമായിട്ടും ഒരു രൂപ പോലും ലഭിച്ചില്ല.

subeditor

മലയാളികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രധാന കണ്ണിയെ പൊലീസ് പിടികൂടി

subeditor

പാകിസ്ഥാനില്‍ ഭീകരാക്രമണം… പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ച് കയറി

subeditor5

മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

subeditor5

Leave a Comment