സുതാര്യ പിപിഇ കിറ്റ് ധരിച്ച നഴ്സ്: ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ പിപിഇ കിറ്റ് ധരിച്ച നഴ്സിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യയിലെ തുല ആശുപത്രിയിൽ നിന്നുള്ള നഴ്സിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൊവിഡ് രോ​ഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് നഴ്സിന്റെ ഈ പ്രവർത്തി എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

, കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും ശരിയായ പിപിഇ കിറ്റുകളും ഈ നഴ്സിന് നല്‍കിയിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുതാര്യ പിപിഇ കിറ്റുകള്‍ ധരിച്ച നഴ്സിന്‍റെ ചിത്രങ്ങള്‍ കാട്ടുതീ പോലെയാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. എന്നാല്‍, ‘യൂണിഫോം കോഡുകള്‍’ ലംഘിച്ചതിന് നഴ്സിനെതിരെ നടപടിയെടുക്കാനാണ് തുല ആശുപത്രി അധികൃതരുടെ നീക്കം. യാതൊരു സംരക്ഷണവും ഇല്ലാത്ത പിപിഇ കിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

Loading...

കൊവിഡ് രോ​ഗികളെ പരിചരിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഡോക്ടർമാർ ന​ഗ്നരായി പ്രതിഷേധിച്ച വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. അത്യാധുനിക സുരക്ഷാ കവചമില്ലാതെ ജോലി ചെയ്യുന്ന ആരോ​ഗ്യ പ്രവർത്തകർക്കിടയിലും രോ​ഗികളുമായുള്ള സമ്പർക്കം വഴി കൊറോണ പടർന്നു പിടിക്കുകകയാണ്.