താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍, പറ്റില്ലെന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂ​ഡ​ല്‍​ഹി: ന്യൂ​യോ​ര്‍​ക്കി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ​സാ​ര്‍​ക്ക് (സൗ​ത്ത് ഏ​ഷ്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റീ​ജി​യ​ണ​ല്‍ കോ-​ഓ​പ്പ​റേ​ഷ​ന്‍) രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​ കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം റ​ദ്ദാ​ക്കി. സാര്‍ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ താ​ലി​ബാ​ന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് യോ​ഗം റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് അഭ്യൂഹങ്ങള്‍ .

ഈ ​നി​ര്‍​ദേ​ശ​ത്തെ ഇ​ന്ത്യ​യും മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ളും എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് യോ​ഗം റ​ദ്ദാ​ക്കി​യ​ത്. യുഎന്‍ പൊ​തു​സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ എ​ല്ലാ വ​ര്‍​ഷ​വും ഈ ​യോ​ഗം ന​ട​ത്താ​റു​ണ്ട്. ഇ​ന്ത്യ, ബം​ഗ്ലാ​ദ​ശ്, ഭൂ​ട്ടാ​ന്‍, മാ​ലി​ദ്വീ​പ്, നേ​പ്പാ​ള്‍, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് സാ​ര്‍​ക്കി​ല്‍ അം​ഗ​ത്വ​മു​ള്ള രാ​ജ്യ​ങ്ങ​ള്‍.

Loading...

അതെ സമയം താ​ലി​ബാ​നെ ഇ​ന്ത്യ ഇ​തു​വ​രെ​യും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ പ​ല ലോ​ക രാ​ജ്യ​ങ്ങ​ളും കാ​ബൂ​ളി​ലെ താലിബാന്‍ ഭരണകൂടത്തെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ല കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും യു​എ​ന്‍ ക​രി​മ്ബ​ട്ടി​ക​യി​ല്‍പ്പെടുത്തിയവരുമാണ് .

അതെ സമയം അ​ഫ്ഗാ​നി​ലെ പുതിയ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഷാ​ങ്ഹാ​യി ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നിലപാടെടുത്തിരുന്നു .

buy office 2019 home and business