ശബരിമല യുവതി പ്രവേശനം: വിശാല ബെഞ്ചിന് വിട്ടത് ശരിവെച്ച്‌ സുപ്രീംകോടതി

ശബരിമ വിഷയത്തില്‍ വിശാല ബെഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണു വിധി പറഞ്ഞത്. വിശാല ബെഞ്ചിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിനും മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്സ് നരിമാനുള്‍പ്പെടെയുള്ളവര്‍ക്കും തിരിച്ചടി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യരക്തമാക്കി. വിശാല ബെഞ്ചുമായി നിലനിന്ന തര്‍ക്കത്തില്‍ സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും. ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതികരണം വരുന്നു.

വിശാല ബെഞ്ചിന് മുമ്പാകെ ഏഴ് വിഷയങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചു.1- ഭരണഘടനാ അനുച്ഛേദം 25 അനുസരിച്ച് എത്രത്തോളം മതസ്വാതന്ത്ര്യം ആകാം. 2-മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ഇടപെടല്‍ എന്താണ്. 3 – മത സ്വാതന്ത്ര്യന്റെ പ്രയോഗത്തില്‍ ധാര്‍മ്മികത എന്ത് എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങള്‍. 17 മുതല്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ ബുധനാഴ്ച മുതല്‍ കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. യുവതീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്കായി കെ. പരാശരന്‍ വാദം നയിക്കും. ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Loading...

പരിഗണനാ വിഷയങ്ങള്‍

1. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 2. 25-ാം അനുച്ഛേദത്തില്‍ പറഞ്ഞിട്ടുള്ള ധാര്‍മികതയുടെ നിര്‍വചനം എന്താണ്? 3. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 4. മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം? 5. മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നത് ശരിയോ? 6. പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമോ? 7.അനുച്ഛേദം 25(2ബി)യില്‍ പറയുന്ന ഹിന്ദു വിഭാഗങ്ങള്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് എന്ത്?

ശബരിമവ വിഷയങ്ങല്‍ പരിഗണിക്കാന്‍ 9അംഗ ബെഞ്ചിന് വിട്ട നടപടി ഏറെ ആത്മവിശ്വാസം പകരുന്നതെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. ഭക്തര്‍ക്കും റഎ സന്തോഷം നല്‍കുന്ന നടപടിയാണിത്. ഭക്തര്‍ക്ക് അനുകൂലമായ വിധി വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. ശബരിമല വാദങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഏറെ ആശങ്കകള്‍ ഉയരുന്നതിനിടയിലാണ് പ്രതീക്ഷകള്‍ നല്‍കി സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മതാചാരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസ്സുകള്‍ അതീവ ശ്രദ്ധയോടെ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാനെന്ന് നേരത്തെ തന്നെ കോടതി നിലപാടെടുത്തിരുന്നു. മറ്റുള്ള കേസ്സുകള്‍ പോലെയല്ല മതാചാരങ്ങളിലുള്ള കേസ്സുകള്‍. വിശ്വാസവും ആചാരവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ അതില്‍ അത് ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാകും അതിനാല്‍ ഒരു പിഴവും ഉണ്ടാകാതെയുള്ള വിധിയായിരിക്കും വരുന്നതും.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്ന ഫാലി എസ് നരിമാന്റെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിശാലബെഞ്ചിന് വിട്ടതിനെ എതിര്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങള്‍ വിശദമായി കേട്ടാണ് ഉത്തരവിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പുന:പരിശോധന ഹര്‍ജിയില്‍ ഉയരുന്ന നിയമപ്രശ്‌നങ്ങള്‍ വിശാല ബെഞ്ചിന് വിടാനാകുമോയെന്നതിനാണ് കോടതി ഉത്തരം നല്‍കേണ്ടത്. വിധിയില്‍ പിഴവുണ്ടെന്ന് കണ്ടെത്തി പുന:പരിശോധന ഹര്‍ജി അനുവദിച്ച ശേഷം കേസ് വിശാല ബെഞ്ചിന് വിടുന്നതില്‍ തെറ്റില്ലെന്നും, പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്തി വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ വാദിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഇതിനെ പിന്തുണച്ചു. ഒമ്പതംഗ ബെഞ്ചിന്റെ തീര്‍പ്പ് എന്തായാലും ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമ്പോള്‍ ബാധകമാകും.

അതിനാല്‍ ശബരിമല കേസിന്റെ മെറിറ്റില്‍ തീരുമാനമെടുക്കില്ലെന്ന് കോടതി പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ തെറ്റൊന്നും കണ്ടെത്താതെ കേസ് വിശാല ബെഞ്ചിന് വിട്ടത് ഒരു ജഡ്ജിയുടെ ഉത്തരവിനെതിരെ മറ്റൊരു ജഡ്ജി അപ്പീല്‍ നല്‍കുന്നതിന് തുല്യമാണെന്നായിരുന്നു ഇന്ദിര ജെയ്‌സിങിന്റെ വാദം. പുനഃപരിശോധന ഹര്‍ജികളല്ല, അതിലെ നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് വിശാല ബെഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സുപ്രീംകോടതിക്ക് അധികാരം പരിമതികളില്ലാത്തതാണെന്നും വിശാല ബെഞ്ചിന് വിട്ടതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു.