ശബരിമലയിൽ ഏറ്റുമുട്ടുന്നത് കണ്ണൂരിന്റെ കരുത്തന്മാർ, പിണറായി, ജയരാജ കരുത്തിനു തടയിട്ടത് വൽസൻ തില്ലങ്കേരി

ശബരിമലയിൽ ഏറ്റുമുട്ടുന്നത് കണ്ണൂരിന്റെ കരുത്തന്മാർ. കാര്യം കോടതി വിധിപ്രകാരമാണ്‌ സർക്കാരിന്റെ നടപടികളും, പോലീസ് നീക്കവും എങ്കിലും ശബരിമല സന്നിധാനത്ത് നടക്കുന്ന വിഷയങ്ങൾക്ക് പിന്നിൽ കണ്ണൂരുകാരുടെ കർക്കശമായ ചില നിലപാടുകൾ ഉണ്ട്. കണ്ണൂർ മണ്ണിൽ നിന്നും വന്നവർ വിശ്വസിക്കുന്നതിനും കൂടെ നില്ക്കുന്നവർ ചങ്ക് പറച്ചും നല്കുന്നവരാണ്‌ എന്ന് പണ്ടേ പറയാറുണ്ട്. ശബരിമലയിൽ കടുത്ത തീരുമാനം സ്വീകരിച്ച് മുഖ്യമന്ത്രിയും,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി എം.വി ജയരാജൻ, പാർട്ടി സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിന്റെ കർക്കശ നിലപാടുകാർ. കേരളം ഭരിക്കുന്ന ഇവർ മനസിൽ തീരുമാനിക്കുന്നത് നടപ്പിലാക്കാനും ഏത് അറ്റം വരെയും പോയിരിക്കും. അത്ര കർക്കശക്കാരും കേഡർ സംവിധാനക്കാരുമാണ്‌.ജയരാജന്മാരേയും, പിണറായി വിജയനേയും ഒന്നിച്ച് മറിച്ചിടാൻ ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത് ഇറക്കിയത് കണ്ണൂരിലെ പാർട്ടിയുടെ ജീവനും, രക്തവുമായ വൽസൻ തില്ലങ്കേരിയേ

രഹസ്യങ്ങളുടെ കലവറകൾ തന്നെ ഇവരിൽ ഉണ്ട്. ഇവരെ നയിക്കുന്ന അർജുനനും ഭീമനും ആണ്‌ എം.വി.ജയരാജനും, ഇ.പി ജയരാജനും. എം.വി.ജയരാനായിരുന്നു ശബരിമലയിലെ പോലീസ് വ്യന്യാസം മുഴുവൻ തീരുമാനിച്ചതും ആസൂത്രണം ചെയ്തതിന്റെയും തലപ്പത്ത്. കൂർമ്മ ബുദ്ധിയും പ്രായോഗിക രാഷ്ട്രീയക്കാരനും. കേരളം ഭരിക്കുന്നത് തന്നെ എം.വി ജയരാജനാണ്‌. കാരണം അദ്ദേഹമാണ്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി. പെട്ടെന്നൊന്നും ബുദ്ധിയിലും നീക്കത്തിലും വാക്കിലും എം.വി ജയരാജനെ കീഴ്പ്പെടുത്താനാകില്ല എന്നതും എം.വി ജയരാജൻ എന്ന കണ്ണൂരുകാരന്റെ ചരിത്രം തന്നെ. പിണറായിക്കും, സർക്കരിനും എല്ലാം കാവലാളായ കരുത്തൻ ഇ.പി ജയരാജൻ എന്ന കണ്ണൂരുകാരനാണ്‌ മറ്റൊരാൾ. പവറിനു പവറും, മസിലിനു മസിലും, വാക്കിനു വാക്കും ആയി ശരിക്കും സർക്കാരിന്റെ നയിക്കുന്ന കരുത്തിന്റെ ഭീമൻ എന്നു തന്നെ ഇ.പി.ജയരാജനെ വിശേഷിപ്പിക്കാം. കഴിഞ്ഞ തവണ നട തുറന്നപ്പോൾ പിണറായി വിജയൻ ഗൾഫ് സന്ദർശനത്തിലായിരുന്നു. അന്ന് പോലീസിന്റെ അമരത്തും നിയന്ത്രണവും ഒക്കെ ഇ.പിക്ക് ആയിരുന്നു.

ഇത്രയും കണ്ണൂർ കാർ അണിനിരക്കുന്ന ശബരിമല നീക്കത്തേ തടയാൻ ബി.ജെ.പി, ആർ.എസ്.എസ് കേന്ദ്രങ്ങൾ ഇറക്കിയ ആളും കണ്ണൂരുകാരൻ തന്നെ. കണ്ണൂരിലേ പാർട്ടിയേ കരുത്തോടെ പിടിച്ചു നിർത്തുന്ന വൽസൻ തില്ലങ്കേരി. സി.പി.എം പല തവണ ഹിറ്റ് ലിസ്റ്റിൽ കയറ്റിയ ആൾ. കണ്ണൂരിൽ കൊണ്ടും കൊടുത്തും സി.പി.എമ്മിനേ പലപ്പോഴും വരച്ച വരയിൽ നിർത്തുന്ന നേതാവുകൂടിയാണ്‌ വൽസൻ തില്ലങ്കേരി. പാർട്ടിയിലെ രഹസ്യങ്ങളുടെ കലവറ. മാത്രമല്ല ഓപ്പറേഷനുകൾ പ്ളാൻ ചെയ്യാൻ ചിലപ്പോൾ അമിത് ഷായേ പോലും കടത്തിവെട്ടുന്ന ആൾ. കർകശക്കാരൻ, എതിരാളികളോട് യാതൊരു മയവും കാണിക്കാതെ നിലപാടുകൾ നടപ്പാക്കുന്നയാൾ.

വൽസൻ തില്ലങ്കേരിയേ തന്നെ ശബരിമലയിലെ ഭക്തരുടെ നിയന്ത്രണം ഏല്പ്പിച്ചതിലൂടെ ശരിക്കും കണ്ണൂർകാരുടെ ശക്തിയായിരുന്നു അവിടെ കാണുന്നത്. പഴുതുകൾ അടച്ച് ഓപ്പറേഷൻ നടത്തുന്ന വൽസൻ തില്ലങ്കേരി ശബരിമലയിലും വൻ വിജയം നടത്തി. നട തുറന്ന് വെറും 12 മണിക്കൂർ കഴിഞ്ഞപ്പോൾ സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിൽ നിന്നും ഏറ്റെടുത്തു. മാത്രമല്ല ഉന്നത് പോലീസ് അധികാരികൾ മാത്രം ഉപയോഗിക്കുന്ന പോലീസ് ഉച്ച ഭാഷിണിയിൽ അദ്ദേഹം അവിടെ സംസാരിച്ചു. ഭക്തർക്ക് നിർദ്ദേശം നല്കി. വലിയ പ്രഖ്യാപനങ്ങൾ നടത്തി. കമാന്റോകളേ തുരത്തി. അയ്യപ്പ സന്നിധി ഭക്തർ പിടിച്ചെടുക്കുകയായിരുന്നു. പ്ളാൻ ചെയ്യുന്ന കാര്യങ്ങൾ പിഴക്കില്ല എന്നും കടുകിട തെറ്റാതെ നടത്തിയിരിക്കും എന്നും കണ്ണൂരിൽ നിന്നും വന്ന അയ്യപ്പന്റെ പുലിയായ വൽസൻ തില്ലങ്കേരി സംസ്ഥാനം ഭരിക്കുന്ന കണ്ണൂരിന്റെ പിണറായി വിജയൻ അടങ്ങുന്ന ചുവപ്പ് കമാന്റോകളേ ഓർമ്മിപ്പിക്കുന്ന പോലെയായിരുന്നു സന്നിധാനത്തേ ചൊവാഴ്ച്ച രാവിലെ ഉള്ള ദൃശ്യങ്ങൾ.

Top