ശബരിമല അരവണയില്‍ ചത്ത പല്ലി, ഭക്തിയും വൃത്തിയും ഇല്ലാത്ത മായം കച്ചവടം

ശബരിമല ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത അരവണയില്‍ ചത്തു കിടക്കുന്ന പല്ലിയേ കിട്ടിയിരിക്കുന്നു. വളരെ ശുചിത്വവും ആത്മീയ അന്തരീക്ഷത്തിലും നിര്‍മ്മിക്കേണ്ട അരവണയില്‍ ചത്ത പല്ലിയേ കിട്ടിയത് ആരെയും അതിശയപ്പെടുത്തുകയാണ്.

തിരുവന്തപുരം വട്ടപ്പാറയിലെ ശശിക്കാണ് ഇത് ലഭിച്ചിരിക്കുന്നത്. ഒരു ബോക്‌സ് അരവണ മുഴുവനായി വാങ്ങിയതാണ്. വീട്ടില്‍ വന്ന് പൊട്ടിച്ച് കുട്ടികള്‍ക്കും മറ്റും ഇത് നല്കി. ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആയിരുന്നു പല്ലി ചത്ത് കിടക്കുന്നത് കണ്ടത്. ഇനിയും ഈ വീട്ടില്‍ പൊട്ടിക്കാത്ത അരവണയുണ്ട്. വളരെ ഉയര്‍ന്ന ചൂടില്‍ നിര്‍മ്മിക്കുന്ന അരവണയില്‍ വെന്ത് അലിഞ്ഞു പോകാതെ തന്നെ പല്ലി കിടക്കുന്നതും അരവണ നിര്‍മ്മാണത്തിലെ അപാകത വ്യക്തമാക്കുന്നു. പല്ലിയുടെ അറ്റു പോയ വാലും ഇതേ ബോട്ടിലില്‍ തന്നെ ഉണ്ട്.കോടി കണക്കിനു ഭക്തര്‍ക്ക് നല്കുന്ന അരവണ പ്രസാദം അതിന്റെ അത്മീയ മഹത്വം ഒന്നും ഇല്ലാ എങ്കിലും ചുരുങ്ങിയ പക്ഷം ഭക്തരുടെ ജീവനു ഭീഷണി ആകാതെ വൃത്തിയായി എങ്കിലും കൊടുക്കേണ്ടതാണ്.

Loading...

മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ കര്‍ശന നിയമം പ്രകാരം കേസെടുത്തിരുന്നു എങ്കില്‍ ഇത് ആവര്‍ത്തിക്കില്ലായിരുന്നു. ഇനി നമുക്ക് ആ ദൃശ്യങ്ങളിലേക്കും അരവണ വാങ്ങിയ ശശിയുടെ വാക്കുകളിലേക്കും പോകാം