കുറ്റവാളികൾ പാർക്കേണ്ട ജയിലറകൾ ദൈവ വിശ്വാസത്തിന്റെ ദൈവാരാധനയുടെ പേരിലും വിശ്വാസികൾ ജയിലിൽ ആകുന്നു

കേരളം എങ്ങോട്ട്? പോലീസ് സ്റ്റേഷനുകൾക്കും, ജയിലുകൾക്കും ഉള്ളിൽ നിന്നും ഉയരുന്നത് നാമ ജപം. കുറ്റവാളികൾ പാർക്കേണ്ട ജയിലറകൾ ദൈവ വിശ്വാസത്തിന്റെ ദൈവാരാധനയുടെ പേരിലും വിശ്വാസികൾ ജയിലിൽ ആകുന്നു. ഈ ചരിത്രം ഓർമ്മിപ്പിക്കുന്നത് യൂദർക്കെതിരായ ഹിറ്റലറുടെ മുറകളേ. യൂദരേ ഒന്നാകെ ലോകത്ത് നിന്നും ഉന്മൂലം ചെയ്ത ഹിറ്ററുടെ നടപടികൾ ഇങ്ങിനെയായിരുന്നു.  ആറന്മുള പോലീസ് സ്റ്റേഷനു ഉള്ളിൽ ഒരു പകൽ നാമ ജപം നടത്തി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ പുതിയ ചരിത്രം രചിച്ചു. ക്ഷേത്രത്തിലാണ്‌ നാമ ജപം എന്നും തെരുവിൽ അല്ല എന്നും പറഞ്ഞ മുഖ്യമന്ത്രിയേ തിരുത്തി പോലീസ് സ്റ്റേഷനു ഉള്ളിൽ നാമ ജപം നടത്തുകയായിരുന്നു എന്ന് ശോഭാ സുരേന്ദ്രൻ കർമ്മ ന്യൂസിൽ പറഞ്ഞു. അതുപോലെ കൊട്ടാരക്കര ജയിലിനുള്ളിൽ സ്വാമി ശരണം വിളി മുഴങ്ങുന്നു. അവിടെ കെ.സുരേന്ദ്ര സ്വാമിയും സംഘവും ഉണ്ട്. കെ.സുരേന്ദ്രൻ കൊട്ടാരക്കര ഉള്ളതിനാലാണ്‌ ഇന്ന് 69 സ്വാമിമാരേ തിരുവന്തപുരത്തേക്ക് കൊണ്ടുപോയതും.

ശബരിമല ഭക്തർ ശരണം വിളിച്ചതും സന്നിധിയിൽ ഇരുന്നു പോയതുമായ കുറ്റത്തിനാണ്‌ 69 പേർ ജയിലിൽ ആയത്. ലോകം മുഴുവൻ കണ്ടതാണ്‌..അവർ മറ്റ് ഒരു കുറ്റവും ചെയ്തില്ല. ഒരു തെറ്റും അക്രമവും ചെയ്തില്ല. എന്നിട്ട് മുഖ്യമന്ത്രി അവരേ ഭക്തരല്ല എന്നു വിശേഷിപ്പിച്ചു. മറ്റൊരു നേതാവ്‌ ഖലിസ്ഥാൻ ഭീകരവാദികൾ എന്നു വിശേഷിപ്പിച്ചു. ഒരു മത വിഭാഗത്തേ അവർ വിശ്വസിക്കുന്ന ദൈവത്തിനേ ആരാധിച്ച പേരിൽ,,അവർ ആ ദൈവത്തേ പ്രകീർത്തിച്ച പേരിൽ ഇങ്ങിനെ ക്രൂരമായി പെരുമാറരുത്. ശബരിമലയുടെ ശാന്ത്വും ശരണം വിളിയിൽ മുഖരിതമായ ആ രാത്രിയേ വേട്ടയാടിയാവരേ ശിക്ഷിക്കണം. അയ്യപ്പനിൽ നിന്നും ഭക്തരേ അടർത്തിമാറ്റിയ അവരേ അയ്യപ്പൻ വേട്ടായാടിയിരിക്കും. സ്വാമിയേ വിളിച്ച നാവുകൾ നിശ്ചലമാക്കിയ കൈകൾ അയ്യപ്പൻ തന്നെ കണുകെട്ടും.

Top