സ്ത്രീകൾ വന്നാൽ കേരളത്തിൽ മഹാ ദുരന്തം,ശബരിമലയിൽ കർമ്മം മുടങ്ങും

പന്തളം: എല്ലാ പ്രായത്തിലും ഉള്ള സ്സ്ത്രീകൾ ശബരിമലയിൽ വന്നാൽ അത് മഹാ ദുരന്തം ഉണ്ടാകുമെന്ന് വൻ മുന്നറിയിപ്പ്.സുപ്രീംകോടതി വിധി നടപ്പായാൽ ശബരിമലയിലെ താന്ത്രിക കർമങ്ങൾ മുടങ്ങുമെന്നു തന്ത്രിമാർ. ക്ഷേത്ര ചൈതന്യത്തിനു ലോപം സംഭവിക്കും. ക്ഷേത്ര നടത്തിപ്പിനു ഭംഗം വരുമെന്നും തന്ത്രിമാരായ കണ്ഠര് മോഹനര്, രാജീവര്, മഹേഷര് എന്നിവർ അറിയിച്ചു. പന്തളം കൊട്ടാര പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോടതി വിധികൊണ്ടു മാത്രം നടപ്പാകുന്ന കാര്യമല്ല സ്ത്രീ പ്രവേശനമെന്ന് തന്ത്രി മഹേഷ് മോഹനര് നേരത്തേ വ്യക്തമാക്കിയിരുന്നു. ഓരോ ക്ഷേത്രത്തിന്റെയും ആചാരം പാലിച്ചുവേണം പരിഷ്കാരം നടപ്പാക്കാൻ. സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ശബരിമലയുടെ സംസ്കാരം. വിഷയത്തിൽ ഉയരുന്ന പ്രതിഷേധം കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു

Loading...