ആശങ്ക ഒഴിയാതെ ശബരിമല. ഭക്തരില്ലാതെ സന്നിധാനം, ഉറങ്ങുന്നിടത്തും കാട്ടുപന്നികൾ

ആശങ്ക ഒഴിയാതെ ശബരിമല. ഭക്തരില്ലാതെ സന്നിധാനം. ശരിക്കും ജനം വരാൻ ഭയക്കുന്നു. നിലക്കൽ മുതൽ പമ്പ വരെ എത്രമാത്രം ഭീകരത ഉണ്ട് എന്നും ഇന്നലെ കേന്ദ്ര മന്ത്രിയേ പോലും ചോദ്യം ചെയ്തും തർക്കിച്ചും, വാഹനം തടഞ്ഞ് പരിശോധിച്ചും വീണ്ടും വ്യക്തമാക്കി. ലക്ഷങ്ങൾ വരേണ്ട സന്നിധാനത്ത് ജനം ഇല്ല. ഭക്തർ കൈയ്യൊഴിഞ്ഞ ക്ഷേതമായി ശബരിമല. ഏത് ഒരു വിശ്വാസിയുടേയും മനസിനേ ആഴത്തിൽ വേദനിപ്പിക്കുന്ന കാഴ്ച്ചകളാണ്‌ എങ്ങും.ശബരിമലയിൽ തീർഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലേയും ഡോണർ ഹൗസുകളിലേയും മുറികൾ ഒഴിഞ്ഞു കിടക്കുന്നു. ഇതേ തുടർന്ന് ഗസ്റ്റ് ഹൗസ് വരുമാനത്തിൽ വലിയ തിരിച്ചടിയാണു ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഓൺലൈനായി മുറി ബുക്ക് ചെയ്തവരിൽ പലരും വിവാദങ്ങളും സംഘർഷങ്ങളും ഉണ്ടായ സാഹചര്യത്തിൽ ശബരിമലയിൽ എത്തിയില്ല

ശബരി ഗസ്റ്റ് ഹൗസിലും വിവിധ ഡോണർ ഹൗസുകളിലുമായി 646 മുറികളാണ് തീർഥാടകർക്കായി ഉള്ളത്. തിരക്കുമൂലം സാധാരണ മണ്ഡലകാലത്തു താമസിക്കുന്നതിനായി മുറികൾ കിട്ടാറുപോലുമില്ല. ഇത്തവണയാകട്ടെ പകുതി മുറികൾ പോലും പോയിട്ടില്ല. തീർഥാടകരെത്താത്തത് പ്രതികൂലമായി ബാധിച്ചെന്നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ പറയുന്നു. തീർഥാടകർ സന്നിധാനത്തു രാത്രി തങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും യുവതീപ്രവേശം സംബന്ധിച്ചുണ്ടായ സംഘർഷവും കാരണം തീർഥാടകർ കുറഞ്ഞതാണു പ്രതിസന്ധിക്കു കാരണമായത്. 104 മുറികളാണ് ഓൺലൈനായി നൽകാറ്. ശബരിമല തീർഥാടകരുടെ എണ്ണം കുറഞ്ഞതു സർവീസ് നടത്തുന്ന കെഎസ്ആർടിസിക്കു തിരിച്ചടിയായി. പത്തനംതിട്ട ഡിപ്പോയിൽ മാത്രം വരുമാനത്തില്‍ മുൻ‌വർ‌ഷത്തേക്കാൾ 30% കുറവാണ് ഉണ്ടായിരിക്കുന്നത്. ചെങ്ങന്നൂർ, പന്തളം ഡിപ്പോകളിലെ സ്ഥിതിയും സമാനമാണ്. പമ്പയിലേക്കുള്ള ട്രിപ്പുകളുടെ എണ്ണം അഞ്ചിലൊന്നായാണു ചുരുങ്ങിയത്. ഇതോടെ മറ്റു ജില്ലകളിൽനിന്നു ഡ്യൂട്ടിക്കെത്തിയവർ മടങ്ങാൻ അനുവാദം തേടി.കെ.എസ്.ആർ.ടി.സി ജീവനക്കാരേ കുറെ പേരേ പിൻ വലിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ കളിയിലും സംഘർഷത്തിലും കെ.എസ്.ആർ.ടി.സിക്കും നഷ്ടം ഉണ്ടായി.

ആളൊഴിഞ്ഞ സന്നിധാനത്ത് കാട്ടു പന്നികൾ അലയുന്നു. മാലിന്യം തിരയാനും തിന്നാനും കാട്ടുപന്നികൾ ധാരാളം. ഇവിടെ ഭക്തർ വിരി വയ്ക്കുന്നത് മാലിന്യ കൂമ്പാരത്തിനടുത്ത്. വിരി വയ്ക്കാൻ നല്ല വൃത്തിയുള്ള ഒരു സ്ഥലം പോലും ഇല്ല. ഉറങ്ങുന്ന ഭക്തന്റെ അടുത്ത് വന്ന് കാട്ട് പന്നികൾ മേയുന്നതും മാലിന്യം തിന്നുന്നതും ആരെയും വേദനിപ്പിക്കും.

വാവരു നടയും മാളികപ്പുറവും സന്ധ്യ കഴിഞ്ഞാൽ കാലി. ലക്ഷങ്ങൾ നിറയേണ്ട സ്ഥലായിരുന്നു. അരവണ വില്ക്കൽ കുത്തനേ ഇടിഞ്ഞു. ക്ഷേത്ര ചൈതന്യം ഇത്ര മാത്രം ശോക്ഷിച്ച് പോകാൻ കാരണം സമീപകാല സംഘർഷം തന്നെയാണ്‌. ശബരിമലയിൽ വന്നാൽ അകാരണമായി അറസ്റ്റ് ചെയ്യുമോ എന്ന് ബി.ജെ.പിയുടെ സാധാരണ പ്രവർത്തകർ ഭയക്കുന്നു. ആർ.എസ്.എസ്കാർ ഭയക്കുന്നു. ആർ.എസ്.എസ് എന്നും ബി.ജെ.പി പ്രവർത്തകൻ എന്നും പറഞ്ഞ് ആരു വന്നാലും അറസ്റ്റ് ചെയ്യുന്നത് ജനങ്ങൾക്കിടയിൽ വലിയ ഭയം ഉണ്ടാക്കി. മാത്രമല്ല തീർഥാടനം ബഹിഷ്കരിച്ച് ജനങ്ങൾ ഒരു പക വീട്ടലും നിശബ്ദ സമരവും നടത്തുന്നു. എല്ലാം അയ്യപ്പൻ കാണുന്നുണ്ട്. ശരണം വിളിച്ചാൽ പോലും അറസ്റ്റിലാകുന്ന ശബരിമലയിലേക്ക് എന്തിനു പതിനായിരക്കണക്കിനു രൂപ ചിലവാക്കി പോകണം എന്നും ഭക്തർ ചോദിക്കുന്നു. മന്ത്രി പൊൻ രാധാകൃഷ്ണന്‌ ഉണ്ടായ ദുരനുഭവം തമിഴ്നാട്ടിൽ വലിയ ചർച്ചയായി. ഭക്തയിൽ 30%ത്തോളം പേർ വരുന്ന ഈ വിഭാഗം തീർത്തും ഇതോടെ നിരാശരായി. ഈ പോക്ക് എങ്ങോട്ട്..ഇത് ആർക്ക് വേണ്ടി..ഇങ്ങെനെ പോയാൽ ശബരിമല എവിടെ എത്തും. ഇതുവരെ ലഭിച്ച നടവരവു പോലും ദേവസ്വം പുറത്തുവിട്ടിട്ടില്ല . കാരണം പുറത്തു പറയാൻ നാണക്കേടായിരിക്കും. അത്രമാത്രം ഇടിവ് കാണിക്ക വരുമാനത്തിലും തുടരുന്നു

Top