ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍; ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു

പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്കകിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേര്‍തിരിക്കേണ്ടിവന്നു.

നാണയങ്ങൾ എണ്ണിത്തീർന്നതോടെ മണ്ഡല, മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനം 360 കോടി രൂപയായി ഉയർന്നു. നാണയങ്ങൾ രണ്ടു ഘട്ടമായി എണ്ണിത്തീർത്തപ്പോൾ 10 കോടി രൂപയാണ് കിട്ടിയത്. മകരവിളക്കു കഴിഞ്ഞു നട അടച്ച ശേഷം 25 വരെ നാണയങ്ങൾ എണ്ണിയപ്പോൾ 5.71 കോടി രൂപയും ഈ മാസം 5 മുതൽ വെള്ളിയാഴ്ച വരെ എണ്ണിയപ്പോൾ 4.29 കോടി രൂപയും ലഭിച്ചു.

Loading...

എന്നാൽ വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തിൽ കൊടുത്തു തീർക്കേണ്ടി വരുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പ്രതികരിച്ചു. ഇപ്പോൾ തന്നെ ജല അതോറിറ്റിക്കു കുടിശിക ഇനത്തിൽ 5 കോടിയും വൈദ്യുതി ചാർജായി കെഎസ്ഇബിക്ക് 5 കോടിയും നൽകി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു