ശബരിമല,രക്ഷപെടാൻ പഴുതു തേടി പിണറായി ചെന്നിത്തലയേ ഫോണിൽ വിളിച്ചു

ശബരിമല രക്ഷാ മാർഗ്ഗം തേടി ചെന്നിത്തലയേ പിണറായി വിളിച്ചു. സർവ കക്ഷി യോഗത്തിൽ പങ്കെടുക്കാനായിരുന്നു വിളിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണം രമേശ് ചെന്നിത്തല സ്വീകരിച്ചപ്പോൾ അത് മുല്ലപ്പള്ളി രാമ ചന്ദ്രനെതിരെയുള്ള നിലപാടായി പോയി. ഇത് കോൺഗ്രസ് പാർട്ടിയിൽ ഇനി മുല്ലപ്പള്ളി- ചെന്നിത്തല പോരാട്ടത്തിനു വഴക്കിനും തുടക്കമാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.മാത്രമല്ല ജാഥകൾ നയിക്കുന്ന കെ.സുധാകരനും, കെ.മുരളീധരനും മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പം ആണ്‌.കോൺഗ്രസ് വിട്ട് നില്ക്കും എന്നറിഞ്ഞ് മുഖ്യമന്ത്രി നേരിട്ട് രമേശ് ചെന്നിത്തലയേ വിളിക്കുകയായിരുന്നു. അതായത് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയേ വിളിച്ച് മുല്ലപ്പള്ളിക്ക് വെട്ട് കൊടുത്തു.

ഇതിനിടെ ബി.ജെ.പി സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള
സാധ്യത കുറവാണ്‌. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ചുരുക്കത്തിൽ പിണറായി വിജയനും സർക്കാരും ആകെ പെട്ടു കിടക്കുന്ന അവസ്ഥയാണിപ്പോൾ . രക്ഷപെടാൻ മാർഗ്ഗം തേടുകയാണ്‌. സർവ്വ കക്ഷി യോഗം വിളിച്ച് ഒരു രക്ഷപെടൽ നേടാൻ നോക്കുമ്പോൾ ആണ്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രൻ ഇടഞ്ഞത്. എന്നാൽ ചെന്നിത്തലയേ വയ്ച്ച് കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്ത പിണറായി വിജയൻ തല്ക്കാലം ജയിച്ചു. എന്നാൽ ഇവിടെ തോറ്റു പോയത് കോൺഗ്രസ് പാർട്ടിയാണ്‌. മുല്ലപ്പള്ളിക്ക് പുല്ലുവില എന്ന ഒരു സന്ദേശം കൂടി യു.ഡി.എഫിൽ വന്നു.

Top