ശബരിമലയിൽ എന്തിനു മാധ്യമ നിയന്ത്രണം? യുദ്ധമുഖത്ത് പോലും മാധ്യമങ്ങളേ വിലക്കാറില്ല, എന്ത് രഹസ്യം ഒളിപ്പിക്കാൻ?

ശബരിമലയിൽ എന്തിനു മാധ്യമങ്ങളേ നിയന്ത്രിക്കണം. മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങ് ഇടുന്നത് എന്തിനാണ്‌. ടതുറക്കുന്നതിനു മുന്‍പ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അ​ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍നിന്ന് കടത്തിവിടൂ. മാധ്യമ പ്രവർത്തകർക്ക് കടുത്ത നിയന്ത്രണം നടത്തുന്നതിനെതിരേ കർമ്മ ന്യൂസ് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. കാരണം യുദ്ധ ഭൂമിയിൽ പോലും മാധ്യമ പ്രവർത്തകർക്ക് അനുമതി നല്കുമ്പോൾ എന്തിനാണ്‌ ഈ നിയന്ത്രണം. മാധ്യമങ്ങളേ പോലീസും സർക്കാരും എന്തിനു ഭയക്കുന്നു. ഇതിനു മറുപടി പറയണം. 5ന്‌ രാത്രി 8 മണിക്കേ അങ്ങോട്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി മാധ്യമ പ്രവർത്തകരേ കടത്തി വിടൂ എന്നു പറയുമ്പോൾ അതിന്റെ കാരണവും പോലീസും സർക്കാരും പറയുന്നില്ല. ശബരിമല പോലെയുള്ള ഒരു സ്ഥലത്തേക്ക് മാധ്യമങ്ങളേ പ്രവേശിപ്പിക്കുമ്പോൾ സർക്കാരിന്റെയും പോലീസിന്റെയും നടപടികൾക്ക് കൂടുതൽ സുതാര്യതയാണ്‌ ഉണ്ടാകുന്നത്.

പോലീസ് ചെയ്യുന്ന സമാധാന നിക്കങ്ങളും, നിയമ പാലന നടപടികളും മാധ്യമങ്ങൾക്ക് ജനങ്ങൾക്കും ലോകത്തിനും മുമ്പിൽ എത്തിക്കാനാകും. അതു പോലെ ആരാണോ നിയമം ലംഘിക്കുന്നതും പ്രശനങ്ങൾ ഉണ്ടാക്കുന്നതും അതും മാധ്യമങ്ങൾ ഉണ്ടേലേ ലോകത്തിനു മുന്നിൽ എത്തിക്കാനാകൂ. മാധ്യമങ്ങൾ എന്നും സർക്കാരിനും പോലീസിനും, നിയമം നടപ്പാക്കുന്നവർക്കും ഒരു കൈത്താങ്ങും അനുഗ്രഹവുമാണ്‌. ചരിത്രത്തിൽ മാധ്യമങ്ങളേ എവിടെ നിന്നെല്ലാം അകറ്റി നിർത്തിയിട്ടുണ്ടോ..ലോകത്ത് മാധ്യമങ്ങൾക്ക് എവിടെയെല്ലാം വിലക്കുണ്ടോ അവിടെ എല്ലാം ദുരൂഹതകളും മറ്റും ഉണ്ട്. മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏറെപ്പെടുത്തുന്ന ശബരിമലയിൽ പോലീസും സർക്കാരും എന്തായിരിക്കും പ്ളാൻ ചെയ്യുന്നത്. ഈ വിഷയത്തിൽ സാമൂഹ്യ നിരീക്ഷകനായ അഡ്വ ജയശങ്കർ പറഞ്ഞതുപോലെ എന്താണ്‌ ഈ യുദ്ധവും സന്നാഹവും. ഈ സർക്കാർ എന്താണ്‌ ചെയ്യുന്നത്? ആരോട് യുദ്ധം ചെയ്യാനും വെല്ലുവിളിക്കാനുമാണ്‌ ഈ സായുധ പോലീസും സന്നാഹവും. അഡ്വ ജയ ശങ്കർ വീണ്ടും പറയുന്നു..ഇതാണോ ലോകത്തേ ഏറ്റവും പരിഹരിക്കാനാവാത്ത വിഷയം? അറബ്- ഇസ്രായേൽ വിഷയം പരിഹരിച്ചിരിക്കുന്നു, കൊറിയ- അമേരിക്ക വിഷയം പരിഹരിച്ചു, ഇറാൻ- സൗദി വിഷയം തീർത്തു..പിന്നെയാണോ ഒരു ശബരിമല? നല്ല ഒരു ഭരണാധികാരിക്ക് ശബരിമല വിഷയന്മ് ഈസിയായി പരിഹരിക്കാം.

ഹൈന്ദവ സംഘടനകളേയും സമരക്കാരേയും വിളിച്ച് ഒരു മേശക്ക് ചുറ്റും ഇരുത്തി കോറ്റതി വിധി ചർച്ച ചെയ്ത് സമവായത്തിലെത്താം. ഇതെല്ലാം നടത്താതെ 5000 പോലീസുകാർ ആർക്കെതിരെ ആയിരിക്കും ശബരിമലയിൽ എത്തുന്നത്. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ആരേ നേരിടാനാണ്‌. ഒന്നോർക്കുക. നേരിടാൻ പോകുന്ന ആളുകളും, കീഴടക്കാൻ ആസൂത്രണം ചെയ്യുന്ന ജനങ്ങളും ഈ കേരളത്തിന്റെ മക്കളാണ്‌. സ്വന്തം ജനങ്ങളിൽ കുത്തി തിരിപ്പും അശാന്തിയും, വാശിയും വളർത്തി പ്രകോപിപ്പിച്ച് അവരെ അടിച്ചൊതുക്കരുത്. ഒരു ജന കൂട്ടത്തിന്റെ മനസ് അറിയണം. ജനങ്ങളേ നിയന്ത്രിക്കേണ്ടത് തോക്കും, ലാത്തിയും കൊണ്ടല്ല. അവരേ സമാധാനത്തിലും സമവായത്തിലും നിയന്തിരക്കണം. ശബരിമലയിൽ ആരും ഒരു യുദ്ധത്തിനായി പോകരുത്. ശരിക്കും ശബരിമലയിലെ ഒരുക്കങ്ങൾ ഇന്ത്യാ- പാക്ക് അതിർത്തിയിൽ പോലും ഇല്ലാത്ത മഹാ യുദ്ധ സന്നാഹമാണ്‌. ഇത് എന്തിനു? ആർക്ക് വേണ്ടി? യുദ്ധ ഭൂമിയിലും, ഭീകര താവളത്തിലും, എന്തിനധികം വീരപ്പൻ പോലും മാധ്യമ പ്രവർത്തകരേ അനുവദിച്ചിരുന്നു. അപ്പോഴാണ്‌ ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെ സഹകരണം തേടിയാകണം പോലീസ് നടപടികൾ. കാരണം പോലീസ് ആയിരിക്കണം എപ്പോഴും ശരി. സർക്കാർ ആയിരിക്കണം എപ്പോഴും ശരി. നിയമം ആയിരിക്കണം എപ്പോഴും ശരി. ഈ ശരിയുടെ പക്ഷം നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തേക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്‌. പിന്നെ എന്തിനായിരിക്കും ശരി മാത്രം ചെയ്യേണ്ടവർ, നിയമം മാത്രം നടപ്പാക്കുന്ന പോലീസും സർക്കാരും മാധ്യമങ്ങളേ നിയന്ത്രിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായാണ് ശബരിമലനട ഈ മാസം അഞ്ചിനു തുറക്കുന്നത്. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കൽ മുതൽ ശബരിമല വരെ പ്രത്യേക സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ച മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. രണ്ട് ഐജിമാർ, അഞ്ച് എസ്പിമാർ, 10 ഡിവൈഎസ്പിമാർ അടക്കം 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.അഞ്ചാം തീയതി ഉച്ചയോടെ ഭക്തരെ കടത്തിവിടുമ്പോൾ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷാ പരിശോധന നടത്താനാണ് തീരുമാനം. സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനും തീരുമാനമായി. ശബരിമല കോടതിവിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളില്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് 543 കേസുകളിലായി 3701 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് നടപടികൾ കർക്കശമെന്നും, കർശനം എന്നും പറയുമ്പോൾ തന്നെ അതിനു ജനകീയവും, നീതിയുടേയും കരുണയുടേയും മുഖം നഷ്ടപെടാൻ ഒരിക്കലും ഇടയാകരുത്. ഒരിക്കലും സർക്കാരും പോലീസും തെറ്റിലേക്ക് പോകരുത്. യുദ്ധമുഖത്ത് നില്ക്കുന്ന ഒരു സൈന്യത്തിന്റെ ആവേശത്തേ ചിലപ്പോൾ കൃത്യ സമയത്ത് നിയന്ത്രിക്കാൻ അതിന്റെ മേധാവികൾക്ക് പോലുമ്മായി എന്നു വരില്ല. അങ്ങിനെ ഒന്നും ശബരിമലയിൽ വീഴ്ച്ച് പറ്റരുത്. മറ്റൊരു തങ്കമണിയും, 1977 കാലവും ആവർത്തിക്കരുത് കേരളത്തിൽ. ശബരിമലയിലെ എല്ലാ കാര്യങ്ങളും സമാധാനത്തിലെ പോലീസ് കൊണ്ടുപോകാവൂ. യുവതീ പ്രവേശനം ഒരു സംഘർത്തിലേക്ക് വന്നാൽ പോലീസ് എന്തു ചെയ്യും?