സുപ്രീം കോടതി ഉത്തരവൊക്കെ കാറ്റിൽ പറത്തി… ശബരിമല മേല്‍ശാന്തി നിയമനത്തിന് ബ്രാഹ്മണന്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് വീണ്ടും ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നതാണ് വിജ്ഞാപനം.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും 2014 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കെയാണ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഴയ രീതി തന്നെ പിന്തുടരുന്നത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചശേഷം ജാതിപരിഗണനയില്ലാതെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളെല്ലാം നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരായി നിയമിക്കുകയും ചെയ്തിരുന്നു.

Loading...

ബ്രാഹ്മണ്യം എന്ന് പറയുന്നത് കര്‍മം കൊണ്ടുള്ളതാണ്. ബ്രാഹ്ണ്യം മാത്രമല്ല എല്ലാം കര്‍മത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണല്ലോ? മന്ത്രവും തന്ത്രവും അറിയുന്നവര്‍, അത് ആരായാലും അവരെ കൂടി പരിഗണിക്കപ്പെടണമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം.

എന്നാല്‍ നിലനിന്ന സാഹചര്യം എന്ന നിലയ്ക്കാണ് ഇപ്പോഴും ഇത് പിന്തുടര്‍ന്നത്. വരുംവര്‍ഷങ്ങളിൽ മാറ്റം പ്രതീക്ഷിക്കാമെന്നും പദ്മകുമാര്‍ പ്രതികരിച്ചു.