സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ.എ നായരും വെളിപ്പെടുത്തുന്നു

പത്തനംതിട്ട: സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടി.കെ.എ നായരുംമുന്‍കാലങ്ങളില്‍ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.ഇതേ വാദത്തെ പിന്തുണച്ച് ടികെഎ നായരും രംഗത്തെത്തി. തന്റെ ഒന്നാം പിറന്നാളിന് അച്ഛനും അമ്മയ്ക്കും അമ്മാവനുമൊപ്പം ശബരിമലയില്‍ പോയിരുന്നുവെന്നും അമ്മയുടെ മടിയില്‍ ഇരുന്നാണ് തന്നെ ചോറൂട്ടിയതെന്നും ടികെഎ നായര്‍ പറയുന്നു. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അച്ഛനും അമ്മയും തന്നെ ശബരിമലയില്‍ കൊണ്ടുപോയത്.

താന്‍ ജനിച്ച 1939 നവംബറിന് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയത്. എന്തിന്റെ പേരിലായാലും സ്ത്രീ പുരുഷഅസമത്വത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ശബരിമല ക്ഷേത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം വീണ്ടും മാറ്റിയിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കേ ശബരിമലയെ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയിരുന്നു. ഈ നടപടി റദ്ദാക്കി ഇന്നലെ ശ്രീധര്‍മ്മശാസ്താക്ഷേത്രമെന്ന് പേര് തിരികെ കൊണ്ടുവന്നിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ ബോര്‍ഡിന് അനുകൂല വിധി കിട്ടുന്നതിന് വേണ്ടിയാണ് ഇപ്രകാരം കഴിഞ്ഞ ഭരണസമിതി പേര് മാറ്റിയതെന്നായിരുന്നു കടകംപള്ളി ആരോപിച്ചിരുന്നത്.

Loading...