ശബരിമല നട ഇന്ന തുറക്കും, ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ത്ഥാടകരെ മാത്രമേ ദര്‍നത്തിന് അനുവദിക്കൂ. ഒപ്പം മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണം. 10 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് മലകയറാന്‍ അനുവാദം. പമ്പ നദിയില്‍ കുളിക്കുന്നത് അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകള്‍ ഉണ്ട്.

ഒരു ദിവസം 250 ഭക്തര്‍ക്ക് ആണ് ദര്‍ശശനം. അതും വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം.ബുക്കിംഗ് നടത്തുമ്പോള്‍ ദര്‍ശനത്തിന് ലഭിക്കുന്ന സമയം തന്നെ എത്തണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയുറകള്‍ എന്നിവ കരുതണം. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം. മറ്റ് എല്ലാ വഴികളും അടച്ചിരിക്കുകയാണ്.

Loading...

നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് സീസണില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം തീര്‍ത്ഥാടനം അനുവദിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. നിലയ്ക്കലിലെ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടാല്‍ ഭക്തരെ എവിടെ അഡ്മിറ്റ് ചെയ്യും, തന്ത്രി, മേല്‍ശാന്തി, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് ബാധിച്ചാലെന്തു ചെയ്യും എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അറുപതു കഴിഞ്ഞവരെയും പത്തു വയസില്‍ താഴെയുള്ളവരെയും ഒഴിവാക്കണം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരി വയ്ക്കാനോ താമസിക്കാനോ അനുവദിക്കരുത്, തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ പരിശോധിക്കണം, പമ്പയില്‍ വച്ചുള്ള കെട്ടുനിറ ഒഴിവാക്കണം.