ശരണം നിരോധിച്ചവരുടെ ആയുസ് 5വർഷം മാത്രം, വൻ മുന്നറിയിപ്പുമായി പന്തളം കൊട്ടാരം, എല്ലാ ക്ഷേത്രങ്ങളും മോചിപ്പിക്കാൻ ആഹ്വാനം

പന്തളത്ത് ജയിലിൽ നിന്നും ഇറങ്ങിയ 69 സ്വാമിമാർക്ക് പന്തളം കൊട്ടാരത്തിൽ നല്കിയ സ്വീകരണം ശബരിമല ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് എഴുതി ചേർക്കും. കാരണം ജയിലിൽ നിന്നും വന്ന അവർക്ക് രാജ കൊട്ടാരത്തിന്റെ വീഥികൾ തുറന്നിട്ടു. മാത്രമല്ല കൊട്ടാരത്തിൽ സ്വീകരണവും സദ്യയും നല്കി. ഏറ്റവും പ്രത്യേകത ജയിലിൽ പോയ ഭക്തരുടെ ഇരുമുടി കെട്ടിന്റെ വില എത്രയെന്നോ..ഭഗവാന്റെ തിരുവാഭരണത്തിന്റെ അത്രയും. ഇന്നു രാത്രി മുതൽ 69 പേരുടേയും ഇരുമുടി കെട്ട് ഉറങ്ങുന്നതും ഉണരുന്നതും തിരുവാഭരണത്തിനൊപ്പം. ആ അമൂല്യ നിധിയായ തിരുവാഭരണ മുറിയിൽ തിരുവാഭരണത്തോടെ ജയിലിൽ പോയ സ്വാമിമാരുടെ ഇരുമുടി കെട്ടുകൾ ചേർത്ത് വയ്ച്ചപ്പോൾ പല സ്വാമിമാരും കരഞ്ഞു പോയി. സ്വാമിമാർക്ക് എന്ന് മലക്ക് പോകാൻ പറ്റുന്നോ അന്ന് വരെ ഇരുമുടികെട്ട് അവിടെ സൂക്ഷിക്കും. പോലീസുകാരും മറ്റും പിടിച്ചുലച്ച..ആ ഇരുമുടികെട്ടിനു തുവാഭരണത്തോളം വിലയുണ്ട് എന്ന് ഇതിലൂടെ തെളിയിച്ച് കൊടുത്തിരിക്കുകയാണ്‌. മാത്രമല്ല സ്വാമിമാരേ അഭിസംബോധാന ചെയ്ത പന്തളം രാജ കുടുംബാംഗം ശശികുമാര വർമ്മയുടെ പ്രസംഗം ഹൃദയ സ്പർശിയായിരുന്നു.

5 വർഷം വരുന്ന സർക്കാർ 5 വർഷം കഴിയുമ്പോൾ ഇല്ലാതാകും എന്ന് ശശികുമാര വർമ്മ പ്രഖ്യാപിച്ചു. കേരളത്തിൽ വിശ്വാസം ഹിന്ദുക്കൾക്ക് കാത്ത് രക്ഷിക്കാൻ പ്രയാസമാണെന്നും എല്ലാവരും രംഗത്ത് വരുവാനും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസ്കത ഭാഗങ്ങൾ..

ഇവർക്ക് ആയുസ് വെറും 2 വർഷം കൂടി..എന്നാൽ ശരണം വിളിക്കും അയ്യപ്പനും ആയുസ് എന്നും ഉണ്ടാകും.നമ്മുടെ ഹൈന്ദവ ക്ഷേത്രത്തിൽ നമ്മുടെ ആചാരവും അനുഷ്ടാനവും നടപ്പാക്കാൻ പാടില്ലാത്ത ഒരവസ്ഥ കേരളത്തിൽ ഉണ്ടെങ്കിൽ അത് മാറ്റേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ട്. നമ്മുടെ വിശ്വാസം നമുക്ക് ഏറ്റവും പ്രധാനമാണ്‌. ക്ഷേത്രവും ആരാധനവും വിശ്വാസവും ഒന്നും അറിയാത്ത ചില 2 വർഷം ഭരണാധികാരികൾ നമ്മളേ തടഞ്ഞു നിർത്തി. സർക്കാരിന്റെ ആയുസ് വെറും 5 വർഷം കഴിയുമ്പോൾ തീരും. ഈ 5 വർഷ ഭരണാധികാരികൾക്ക് ക്ഷേത്രത്തേ കുറിച്ചും വിശ്വാസത്തേകുറിച്ചും ഒന്നും അറിയില്ല. നമ്മുടെ വിശ്വാസം 5 വർഷ ഭരണം അല്ല.മരിക്കും വരെയാണ്‌. ഈ തടഞ്ഞു നിർത്തൽ നമുക്ക് ശക്തി കൂട്ടിയിട്ടുണ്ട്.

നിങ്ങളുടെ ഇരുമുടി കെട്ട് ഇവിടെ തിരുവാഭരണത്തിന്റെ ഒപ്പം സൂക്ഷിക്കും. തിരുവാ ഭരണം പോലെ വിലപ്പെട്ടതാണ്‌ അത്. നിങ്ങൾ മലക്ക് പോകുന്നതു വരെ അത് ഭഗവാന്റെ തിരുവാഭരണം പോലെ വിലയേറിയതാണ്‌. തിരുവാഭരണത്തിന്റെ ഒപ്പം അത് സൂക്ഷിക്കും. ആ സ്ട്രോങ്ങ് മുറിയിൽ തിരുവാഭരണത്തിനോടൊപ്പം നിങ്ങളുടെ ഇരുമുടികെട്ട് സൂക്ഷിക്കും. മാത്രമല്ല തിരുവാഭരണ ഘോഷയാതക്ക് ഒപ്പം ആയിരിക്കും നിങ്ങൾ മല ചവിട്ടുന്നത്. നിങ്ങൾ ഭാഗ്യവാന്മാരാണ്‌. നിങ്ങൾക്ക് ഒപ്പം തന്നെ ഞങ്ങൾ ഉണ്ട്. കേരളത്തിലെ എല്ലാ ക്ഷേത്രവും മോചിപ്പിക്കണം. എല്ലാ ക്ഷേത്രവും നമ്മൾ ഭക്തർ മോചിപ്പിക്കണം. ശബരിമല അവസാനത്തേതല്ല. ശബരിമല ഒരു തുടക്കം മാത്രമാണ്‌. ശശി കുമാര വർമ്മ പറഞ്ഞു.

ശബരിമലയിൽ ശരണം വിളിച്ചത് നിരോധിച്ചപ്പോൾ നിങ്ങൾ നടത്തിയ നാമജപം ഞങ്ങൾക്ക് ശക്തി പകരുന്നു. ഇതൊരു തുടക്കം മാത്രമാണ് . നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ നിങ്ങൾ നേതൃത്വം നൽകണമെന്നാണ് ആഗ്രഹം .ശശികുമാര വർമ്മ പറഞ്ഞു.നമ്മുടെ അയ്യപ്പൻ 13 കൊല്ലം കളിച്ചു തുള്ളി ചാടി നടന്ന മണ്ണിലാണ്‌ നിങ്ങൾ ഇരിക്കുന്നത്. ഇവിടുത്തേ മുറ്റത്തായിരുന്നു 13 വർഷം അയ്യപ്പൻ കളിച്ച് നടന്നത്. അദ്ദേഹം പറഞ്ഞു.എന്തായാലും കേരളത്തിലെ ക്ഷേത്രങ്ങൾ മുഴുവൻ മോചിപ്പിക്കാൻ ആഹ്വാനം ചെയ്ത പന്തളം കൊട്ടാരത്തിന്റെ പ്രഖാപനം ഏറെ പ്രസ്കതമാണ്‌. മാത്രമല്ല സർക്കാരിനേ ശരിക്കും തള്ളിയും പറഞ്ഞു. ദേവസ്വത്തേ തള്ളി പറഞ്ഞു

Top