വർധ- ട്രെയിനുകൾ വൈകിയത് ശബരിമല തീർഥാടകരെ വലച്ചു

കൊച്ചി: കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് താറുമാറായത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ക്ക് ദുരിതമായി. ഇന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ ആരും എത്തിയില്ല.

വൈകി വന്ന ട്രെയിനുകളിലെത്തി സ്‌റ്റേഷന്‍ പരിസരത്ത് തങ്ങിയിരുന്നവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്കും ട്രെയിന്‍ സൗകര്യത്തിന് ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ശബരിമല തീര്‍ഥാടകര്‍ ഏറെയും എത്തുന്ന ചെന്നെ-ആലപ്പുഴ, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള, ഖരക്പൂര്‍-തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. രാവിലെ 8.40 ന് എറണാകുളം സൗത്തില്‍ എത്തേണ്ട ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് വൈകിട്ട് ഏഴോടെയാണ് എത്തിയത്. ശബരിമല തീര്‍ഥാടകരുടെ കുറവ് കെഎസ്ആര്‍ടിസി ശബരിമല സര്‍വീസിനെയും ബാധിച്ചു.

Loading...