ശബരിമല സമരം പിണറായിയുടെ വീട്ടിലേക്ക്, പന്തലത്ത് നിന്നും പുറപ്പെട്ടു

ശബരിമല സംരക്ഷിക്കാൻ ചരിത്രം തിരുത്തുന്ന മഹാ ജാഥക്ക് തുടക്കം. പന്തളത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവന്തപുരത്തേ വീട്ടിലേക്കാണ്‌ ലോങ്ങ് മാർച്ച്, ശബരിമലയേ സംരക്ഷിക്കൂ എന്നതാണ്‌ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ഉയരുന്നത്. വിശ്വാസികളുടെ പ്രതിഷേധം നാടെങ്ങും കത്തിപടരുകയാണ്‌. ലോങ്ങ് മാർച്ചിൽ വൻ ജനാവലിയാണ്‌ അണിചേരുന്നത്. പന്തളത്ത് നടന്ന മാർച്ച് ഉല്ഘാടന ചടങ്ങ് വിശ്വാസം നിറഞ്ഞ് തുളുമ്പുന്ന വികാര പ്രകടനത്തോടെയായിരുന്നു.

ജാഥ 7 ദിവസം കഴിയുമ്പോൾ തിരുവന്തപുരത്ത് എത്തും. തിരുവന്തപുരത്ത് ജന ലക്ഷങ്ങൾ അണിചേരും എന്നാണ്‌ സംഘാടകർ പറയുന്നത്. ഈ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്കായിരിക്കും എന്നും വിഷയത്തിൽ തീരുമാനം ഉണ്ടാക്കിയ ശേഷമേ പിരിഞ്ഞു പോകൂ എന്നും ലോങ്ങ് മാർച്ച് പ്രഖ്യാപിച്ചു.

ഉല്ഘാടന സമ്മേളനത്തിൽ വലിയ പ്രഖ്യാപനമാണ്‌ നടത്തിയത്. ഈ സമരത്തിൽ ഒരു രാഷ്ട്രീയ കക്ഷിയുടേയും സഹായം വേണ്ട, ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും, സി.പി.എമ്മിന്റെയും യാതൊരു പിന്തുണയും വേണ്ടാ എന്ന് പ്രഖ്യാപിച്ചു. മോദിയും പിണറായിയും സഹായിക്കണ്ട. അയ്യപ്പനാണ്‌ ഞങ്ങളുടെ കൂട്ട്. അയ്യപ്പന്റെ സഹായം മാത്രം മതി

മുഖ്യമന്ത്രിക്കെതിരേയും പരാമർശം നടത്തി. ഇത് പിണറായി വിജയന്റെ വീട്ടിനു മുന്നിലേക്കാണ്‌ എത്തുക എന്നും ഞങ്ങൾ ആയിരക്കണക്കിനാളുകൾ അവിടെ കിടക്കും. തീരുമാനം ആയിട്ടേ മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നിൽ നിന്നും ഞങ്ങൾ എണിക്കൂ. ഞങ്ങളേ തടയാൻ ശ്രമിച്ചാൽ തടയുന്നവരേ ഞങ്ങൾ ഇല്ലാതാക്കും എന്നും പ്രഖ്യാപനം ഉണ്ടായി. ഉല്ഘാടന യോഗത്തിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സിക്രട്ടറി പ്രതീഷ് വിശ്വനാഥനാണ്‌ ആഞ്ഞടിച്ച് സംസാരിച്ചത്.

Top