ശബരിമല: സമരമുഖം മാറുന്നു, മന്ത്രിമാരേ വഴിതടയും

പത്തനം തിട്ടയിൽ ദേവസ്വം മന്ത്രിയേ തടയും എന്നും ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്നും ബി.ജെ.പി. പത്തനംതിട്ടയിൽ ബി.ജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ അനുകൂല പൊതുയോഗത്തിലാണ്‌ ഇത് പ്രഖ്യാപിച്ചത്. ജില്ലാ ദേശീയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സർക്കാരിനെതിരേ കടുത്ത പ്രതിഷേധമായിരുന്നു. ദേവസ്വം മന്ത്രിയുടെ പത്തനംതിട്ടയിലെ എല്ലാ പരിപാടികളും തടയും എന്നും ബി.ജെ.പി പ്രഖ്യാപിച്ചു. ഇതോടെ സമരമുഖം മാറുകയാണ്‌. മന്ത്രിമാരേ വഴിതടയുമെന്ന് പ്രഖ്യാപനം വലിയ സംഘർഷത്തിലേക്ക് നയിക്കും. ഓരോ ദിവസം കഴിയുന്തോറും സമരത്തിന്റെ രൂപം മാറുകയാണ്‌.

ഇതിനിടയിൽ ശബരിമലയിലേക്ക് വനിതാ പോലീസുകാർ നിങ്ങുന്നതായി വിവരം ലഭിച്ചു. വിശ്വസം വേറെ ജോലി വേറെ എന്നാണ്‌ ഡി.ജി.പി പറയുന്നത്. ഇന്നേക്ക് 10 ദിവസത്തിനുള്ളിൽ ശബരിമലയിൽ സ്ത്രീകൾ എത്തും. അതിനു മുമ്പ് അവിടെ വനിതാ പോലീസ് എത്തിയിരിക്കും.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണു പൊലീസിന്റെ ഉത്തരവാദിത്തം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ പൊലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ പൊലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങൾക്ക് ഡിജിപി കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങൾക്കായി 500 വനിതാ പൊലീസുകാരെയെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്. തുലാമാസ പൂജകൾക്കായി 18നു നട തുറക്കുന്നതിനു മുന്നോടിയായാണു വനിതാ പൊലീസിനെ സന്നിധാനത്തു വിന്യസിക്കുക. പുതുച്ചേരിക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോടും കേരളം വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടിട്ടുണ്ട്.ഭക്തരുടെ കണ്ണ്‌ വെട്ടിച്ച് മാത്രമേ വനിതാ പോലീസുകാരേ അങ്ങോട്ട് കടത്തിവിടാൻ കഴിയൂ.

Top