ശബരിമലയിലെ വരുമാനം 12 ദിവസം കൊണ്ട് 39 കോടി കവിഞ്ഞു

ശബരിമല: ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങൾ പിന്നിടവെയുള്ള കണക്കാണ് ഇത്..

മുൻ വർഷത്തേ അപേക്ഷിച്ച് ഇരട്ടി വരുമാനവർധനവാണ് ഉണ്ടായിരിക്കുന്നത്. നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമല ദർശനം നടത്തിയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കുകൾ.

Loading...

ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്നു.സംഘർഷഭരിതമായിരുന്ന കഴിഞ്ഞ തീർത്ഥാന കാലത്തെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ ഇത്തവണ മല ചവിട്ടുന്നുണ്ട്. ഇത് വഴിപാടിലും നടവരവിലുമുൾപ്പെടെയുള്ള വർധനവിലും പ്രകടമാണ്.

മുൻവർഷത്തേക്കാൾ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തിൽ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു. ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തിൽ 15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വിൽപ്പനയിലൂടെയും ലഭിച്ചു. കാണിക്ക ഇനത്തിൽ 13.76 കോടിയാണ് ലഭിച്ചത്.

സംഘർഷരഹിതമായി ഭക്തർ സുഗമമായി മലകയറുമ്പോഴും സന്നിധാനത്തെ പോലീസും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ദർശനത്തിനേർപ്പെടുത്തുന്ന ക്രമീകരണങ്ങളെ ചൊല്ലിയായിരുന്നു തർക്കം. വിഷയത്തിൽ ദേവസ്വം ബോർഡ് തങ്ങളുടെ അതൃപ്തി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

2017 ലെ വരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയില്‍ കൂടുതലാണിത്.

പ്രശ്നരഹിതമായി സന്നിധാനം മാറിയതോടെ ഭക്തരുടെ നീണ്ട നിരയുണ്ട്. അരവണയില്‍ പല്ലിയെന്ന് പ്രചാരണം നടത്തിവര്‍ക്കെതിരെ നിയമനടപടിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് കൂടുതല്‍ ഭക്തന്‍മാര്‍ ദര്‍ശനത്തിനായി എത്തിതുടങ്ങി.

സന്നിധാനത്ത് ഒരു തരത്തിലുളള നിയന്ത്രങ്ങളും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ചാണ് ഭക്തര്‍ മലയിറങ്ങുന്നത്.

ഭക്തരുടെ വരവ് വരുമാനത്തിലും പ്രകടമായി. ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ദര്‍ശന സജ്ജീകരണങ്ങളിലും ഭക്തകര്‍ പൂര്‍ണ തൃപ്തരാണ്.

കഴിഞ്ഞ തീര്‍ഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച്‌ മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയതോടെ അപ്പം അരവണ വില്പനയും കൂടി. രണ്ടു ലക്ഷം ടിന്‍ അരവണയാണ് ഇന്നലെ വിറ്റത്.

പൊലീസിന്റെ വെര്‍ച്വല്‍ ക്യു പാസുള്ളവരെ മാത്രമാണു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുന്നത്. നെയ്യഭിഷേകത്തിനു ബുദ്ധിമുട്ടില്ല. തിരക്കുളളപ്പോള്‍ അഭിഷേകത്തിനു കാത്തുനില്‍ക്കാതെ തീര്‍ഥാടകര്‍ നെയ്‌ത്തേങ്ങ തോണിയില്‍ പൊട്ടിച്ച് ഒഴിച്ച് മലയിറങ്ങുകയാണ്.

പൊലീസിന്റെ വെര്‍ച്വല്‍ ക്യു പാസുള്ളവരെ മാത്രമാണു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുന്നത്. നെയ്യഭിഷേകത്തിനു ബുദ്ധിമുട്ടില്ല. തിരക്കുളളപ്പോള്‍ അഭിഷേകത്തിനു കാത്തുനില്‍ക്കാതെ തീര്‍ഥാടകര്‍ നെയ്‌ത്തേങ്ങ തോണിയില്‍ പൊട്ടിച്ച് ഒഴിച്ച് മലയിറങ്ങുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചുരുക്കം ചില സ്വയംപര്യാപ്തമായ ക്ഷേത്രങ്ങള്‍ ഒഴിവാക്കിയാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും നടത്തിപ്പ് ശബരിമലയിലെ മണ്ഡലക്കാല വരുമാനത്തെ ആശ്രേയിച്ചാണ്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ചെറുതും വലുതുമായി ഒട്ടേറെ സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിക്കുന്ന കാലം കൂടിയാണ് വൃശ്ചിക മാസം.